ADVERTISEMENT
എടിഎം കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. കര്‍ണാടക ബംഗളൂരുവിന് സമീപം ദൊഡ്ഡബല്ലാപ്പൂരിലാണ് സംഭവം. എടിഎം കുത്തിത്തുറക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എടിഎം കുത്തിത്തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പുലര്‍ച്ചെയാണ് 19 വയസ്സുള്ള സച്ചിനും കൂട്ടാളി ഗഗനും ചേര്‍ന്ന് എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചത്.
സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ വഴിമധ്യേ ലിഫ്റ്റ് ചോദിച്ചത് പൊലീസ് വാഹനത്തിലാണ്. എടിഎമ്മില്‍ നിന്ന് പണം കവരാന്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയാണ് ഇവര്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.
അതിനിടെ മോഷ്ടാക്കളെ പിടികൂടാന്‍ നാട്ടുകാര്‍ പിന്തുടര്‍ന്നു. നാട്ടുകാരെ കണ്ട് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കായി കൈയില്‍ കരുതിയിരുന്ന ഉപകരണങ്ങള്‍ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിച്ചു.
സ്ഥലത്തെത്തിയ പൊലീസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇവര്‍ ഈസമയത്ത് യൂണിഫോമിലായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങവേ വഴിമധ്യേ സച്ചിനും ഗഗനും പൊലീസ് വാഹനം ആണെന്ന് തിരിച്ചറിയാതെ ലിഫ്റ്റ് ചോദിക്കുകയായിരുന്നു.
വാഹനത്തില്‍ കയറ്റിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസുകാര്‍ യുവാക്കളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംശയം തോന്നി പൊലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.