മണിക്ക് സ്മരണാഞ്ജലി; വീടിൻ്റെ പൂമുഖത്ത് ചിത്രം വരച്ച് ഷൈൻ ബാബു

കലാഭവൻ മണിയുടെ ഓർമകൾ നിലനിർത്തി വീടിൻ്റെ പൂമുഖത്ത് പൂർണ്ണകായ ചിത്രം വരച്ച മണിയുടെ ആരാധകനായ ചിത്രകാരനെ ഇനി പരിചയപ്പെടാം. പത്തനംതിട്ട മല്ലപ്പളി സ്വദേശി ഷൈൻ ബാബു ആണ് ആറ് വർഷങ്ങൾക്കിപ്പുറം ചിത്രം പൂർത്തിയാക്കി സ്മരണാഞ്ജലിയായി സമർപ്പിച്ചത്.

ചാലക്കുടിക്കാരൻ മണി , മല്ലപ്പള്ളി വീട്ടിൽ ഷൈൻ ബാബുവിൻ്റെ എല്ലാമെല്ലാമായിരുന്നു. നേരിട്ടു കണ്ടിട്ടില്ലെങ്കിൽ പോലും. കലാഭവൻ മണി വിട പറഞ്ഞിട്ടു 6 വർഷങ്ങൾക്കിപ്പുറവും ഈ ആരാധനയാണ് സ്വന്തം വീടിൻ്റെ പൂമുഖത്ത് മണിയുടെ ഛായാചിത്രത്തിൻ്റെ പൂർത്തീകരണത്തിൽ വരെയെത്തിയത്. പൂർണ്ണമായും വാട്ടർ കളറിലാണ് ചിത്രം ഒരുക്കിയത്. മണിയുടെ പാട്ടുകളിലുടെ മലയാളക്കരയ്ക്ക് പ്രിയപ്പെട്ട ചാലക്കുടിയാറും ചിത്രത്തിലുണ്ട്.

കഴിഞ്ഞ ദിവസം മണിയുടെ ചരമവാർഷിക ദിനത്തിൽ ഈ ചിത്രം സ്മരണിഞ്ജലിയായി ഏവർക്കുo മുന്നിൽ പ്രദർശിപ്പിച്ചു. നാൽപത് വർഷക്കാലമായി ചിത്രകലാരംഗത്ത് പ്രവർത്തി വരുകയാണ് ഷൈൻ ബാബു.പരസ്യകലാരംഗത്തും സജീവമായ ഇദ്ദേഹം കോവിഡിൻ്റെ തുടക്കകാലത്ത് വീട്ടിൽ എത്തുന്നവരെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ബോധവത്ക്കരിക്കുന്നതിൻ്റെ ഭാഗമായി വീട്ടിൽ ചിത്രങ്ങൾ തീർത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News