സൗദിയില്‍ പി സി ആര്‍, ക്വാറന്റൈന്‍ നിബന്ധനകള്‍ പിന്‍വലിച്ചു

സൗദിയില്‍ യാത്രയ്ക്കു മുന്‍പുള്ള പിസിആര്‍ പരിശോധന, ക്വാറന്റൈന്‍ നിബന്ധനകളും പിന്‍വലിച്ചു. നേരത്തെ, ഇന്ത്യക്കാര്‍ക്കുള്ള യാത്രാ നിരോധനം പിന്‍വലിച്ചിരുന്നു. പൊതുപരിപാടികളിലും ആരാധനാലയങ്ങളിലും അകലം പാലിക്കേണ്ടതില്ലെങ്കിലും അടച്ചിട്ട മുറികളിലും ആരാധനാലയങ്ങളിലും മാസ്‌ക് നിബന്ധന തുടരും.

സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ കൊവിഡ് ഇന്‍ഷുറന്‍സ് എടുക്കണം. വിമാന ടിക്കറ്റിനൊപ്പം ഈടാക്കിയ ക്വാറന്റൈന്‍ ചെലവിനുള്ള തുക യാത്രക്കാര്‍ക്കു തിരിച്ചുനല്‍കണമെന്നു സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനക്കമ്പനികളോട് നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here