കഴക്കൂട്ടത്ത് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ മാഫിയ ശ്രമം; കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ

കഴക്കൂട്ടത്ത് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ മാഫിയ ശ്രമം എന്ന് എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍. മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ കണ്ടെത്തിയ സ്ഥലമാണ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്റ്റെ വാങ്ങി 30 കോടി വില മതിക്കുന്ന ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് എംഎല്‍എ അറിയിച്ചു.

ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറര്‍ക്കും, അസിസ്റ്റന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കും മാഫിയയ്ക്കുമെതിരെ വിജലന്‍സ് അന്വേഷണം വേണമെന്നും എംഎല്‍എ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here