കൊവിഡ് നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ: വിഷയം ഗുരുതരമെന്ന് സുപ്രീംകോടതി

കൊവിഡ് നഷ്ടപരിഹാരത്തിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നത് ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി  നിരീക്ഷണം.
ഡോക്ടർമാർ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ് ഏറെ അസ്വസ്ഥപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

ഇത്തരം സാഹചര്യത്തിൽ  സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടുമെന്നും സുപ്രീംകോടതി സൂചന നൽകിയിട്ടുണ്ട്. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ സമയപരിധി ആവശ്യമാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി വിഷയം അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

അതേസമയം നഷ്ടപരിഹരത്തിന് ക്ലെയിം ചെയ്യുന്നതിന് സമയപരിധി വക്കണമെന്ന സോളിസിറ്റർ ജനറലിന്റെ വാദത്തോട് കോടതി യോജിച്ചു. സമയ പരിധി ആവശ്യമെന്നും ഇല്ലെങ്കിൽ വർഷങ്ങൾ നീണ്ടുപോകുമെന്നും എം ആർ ഷാ,  ബിവി നാഗരത്ന എന്നുവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here