സഹപ്രവര്‍ത്തകനെ വെടിവച്ച് കൊന്ന ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു

സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു. ഇന്ത്യാ -ബംഗ്ലാദേശ് അതിര്‍ത്തിയിലെ ജലാംഗി ക്യാമ്പില്‍വച്ചാണ് ബിഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകന് നേരെ വെടിയുതിര്‍ത്തത്.

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ ക്യംപില്‍ വച്ചാണ് സഹപ്രവര്‍ത്തകനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഎസ്എഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്.

ലോക്കല്‍ പൊലീസ് ഹാജരാകാന്‍ സമന്‍സ് നല്‍കിയതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം പഞ്ചാബിലെ അമൃതസറില്‍ ബിഎസ്എഫ് ജവാന്‍ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News