തന്റെ വളര്‍ത്തുമൃഗങ്ങളെ വിട്ട് താന്‍ എങ്ങോട്ടുമില്ല…ഡോ ഗിരികുമാര്‍ പറയുന്നു

തന്റെ അരുമയായ വളര്‍ത്തുമൃഗങ്ങളെ ഒറ്റയ്ക്കാക്കി നാട്ടിലേക്കില്ലെന്ന് യുക്രൈനില്‍ ഡോക്ടറായ അന്ധ്രാ സ്വദേശി ഗിരികുമാര്‍ പാട്ടില്‍. വളര്‍ത്തുമൃഗങ്ങളായ കരിമ്പുലിക്കും ജാഗ്വറിനുമൊപ്പം ഡോണ്‍ബാസ് മേഖലയിലെ സെവെറോഡോനെറ്റ്‌സ്‌കിലെ വീടിന്റെ ബേസ്മെന്റിലാണ് 40കാരനായ ഗിരികുമാറിന്റെ താമസം.

‘വിഘടനവാദികളുടെ നിയന്ത്രണത്തിലാണ് ഡോണ്‍ബാസ് മേഖല. എങ്കിലും അവിടെതന്നെ കഴിയാനാണു ഡോക്ടറുടെ തീരുമാനം. ‘എന്റെ ജീവന്‍ രക്ഷിക്കാനായി ഞാന്‍ ഒരിക്കലും എന്റെ അരുമകളെ ഉപേക്ഷിക്കില്ല. എന്റെ വീട്ടുകാര്‍ നാട്ടിലേക്കു വരാനായി പറയുന്നുണ്ട്. എന്നാല്‍, ഇവര്‍ എന്റെ മക്കളെപ്പോലെയാണ്. എന്റെ അവസാനം വരെ ഞാനിവരെ സംരക്ഷിക്കും’- ഗിരികുമാര്‍ പറഞ്ഞു.

തങ്ങള്‍ക്ക് ചുറ്റും ബോംബാക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും യാഷയും സബ്രീനയും ഭയപ്പെടുന്നുണ്ടെന്നും ഗിരികുമാര്‍ പറയുന്നു

2007ലാണ് മെഡിസിന്‍ പഠനത്തിനത്തിനായി ഗിരികുമാര്‍ യുക്രെയ്നിലെത്തുന്നത്. തുടര്‍ന്ന് ഡോണ്‍ബാസില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഒരു പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയില്‍ ഓര്‍ത്തോപീഡിക്കായി ചേര്‍ന്നു. മൃഗശാലയില്‍ നിന്നാണ് ഗിരികുമാറിന് ജാഗ്വറിനെ കിട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News