പാപ്പാന് ആനയുടെ ചവിട്ടേറ്റ സംഭവം; പാപ്പാന്‍ ആനയെ ആക്രമിച്ചതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ

പാപ്പാന് ആനയുടെ ചവിട്ടേറ്റ സംഭവത്തില്‍ പാപ്പാന്‍ ആനയെ ആക്രമിച്ചതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ. കൊല്ലം കേരളപുരത്ത് ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ എഴുന്നള്ളിക്കാനായി എത്തിക്കുന്നതിനിടെ അബദ്ധത്തില്‍ ആനയുടെ ചവിട്ടേറ്റതാണെന്നാണ് കൂടെ ഉണ്ടായിരുന്ന പാപ്പാൻ പറഞ്ഞിരുന്നത്.

എന്നാൽ പാപ്പാന് പരിക്കേറ്റത് ആനയെ അടിച്ചു പ്രകോപിപ്പിച്ചത് ആണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആനയുടെ മുൻകാലിൽ ഒന്നാം പാപ്പാൻ അടിക്കുന്നതും പിൻവശത്തു നിന്ന് രണ്ടാം പാപ്പാനായ സച്ചുവിനെ ആന ചവിട്ടി തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തെറിച്ചുവീണ പാപ്പാനെ ആന വീണ്ടും ചവിട്ടി. ഇതിനിടയിൽ ഒന്നാം പാപ്പാൻ ആനയെ ശാന്തമാക്കി സമീപത്ത് തളയ്ക്കുകയായിരുന്നു. പരിക്കേറ്റ സച്ചുവിനെ ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here