രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എകെ ആന്റണി

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എകെ ആന്റണി. ഹൈക്കമാന്‍ഡിനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്ന് ആന്റണി കൈരളി ന്യൂസിനോട് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി, കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ് എന്നിവരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ രംഗത്തു സജീവമായി തന്നെ ഉണ്ടാകുമെന്നും എകെ ആന്റണി കൈരളിന്യൂസിനോടു പ്രതികരിച്ചു.

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച്‌ 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്.

കേരളം ‐3 , അസം‐2, ഹിമാചൽ പ്രദേശ്‌‐ 1, നാഗാലാൻറ്‌‐ 1, ത്രിപുര‐1, പഞ്ചാബ് ‐5 എന്നിങ്ങനെയാണ് രാജ്യസഭയിലെ ഒഴിവുവരുന്ന സീറ്റുകള്‍. ആകെ 13 സീറ്റുകളിലാണ്‌ ഒഴിവ്‌ വരുന്നത്‌. 21ന്‌ നാമനിർദ്ദേശ പത്രിക നൽകാം, 24 വരെ പത്രിക പിൻവലിക്കാന്‍ അവസരമുണ്ടാകും. 31ന്‌ തന്നെ തെരഞ്ഞെടുപ്പ് നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂർത്തിയാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News