പഞ്ചാബില്‍ ആം ആദ്‍മി തന്നെയെന്ന് മൂന്ന് എക്സിറ്റ് പോളുകള്‍

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ  മലർത്തിയടിച്ച് ആം ആദ്മി പാർട്ടി  അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ  ഫലം. മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺ​ഗ്രസിന് വൻ തിരിച്ചടിയെന്നാണ് പ്രവചനം.

പോൾ സ്ട്രാറ്റ്,റിപ്പബ്ലിക്,ജെൻ കി ബാത്ത്,ആക്സിസ് മൈ ഇന്ത്യ സർവേകളിൽ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. മാർച്ച് 10ന്  യഥാർത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മാൻ എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്സിറ്റ് പോളുകളെ കോൺ​ഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ചരൺജിത് സിങ് ചന്നി തള്ളി

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ ആം ആദ്‍മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് മൂന്ന് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സര്‍വേ ഫലം
ആം ആദ്‍മി 76 – 90
കോണ്‍ഗ്രസ് 19 – 31
ബിജെപി 1 – 4
ശിരോമണി അകാലിദള്‍ 1 – 4
മറ്റുള്ളവര്‍ 0 – 2

അതേസമയം പഞ്ചാബ് ആം ആദ്‍മി പാര്‍ട്ടി നേടുമെന്ന് ഇന്ത്യാ ടുഡെ എക്സിറ്റ് പോള്‍
പഞ്ചാബില്‍ ആം ആദ്‍മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെ ആക്സിസ് സര്‍വേ ഫലം പ്രവചിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News