ഉത്തരാഖണ്ഡ് ബിജെപി നിലനിര്‍ത്തുമെന്ന് ടൈംസ് നൌ; കോണ്‍ഗ്രസെന്ന് എബിപിസി വോട്ടര്‍ സര്‍വ്വേ

ഉത്തരാഖണ്ഡില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ടൈംസ് നൌ വീറ്റോ എക്‌സിറ്റ് പോള്‍ ഫലം. ബിജെപി 37 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ ഫലം. കോണ്‍ഗ്രസ് 31 , ആംആദ്മി പാര്‍ട്ടി 1 , മറ്റുള്ള പാര്‍ട്ടികള്‍ക്ക് ഒന്നുവീതം സീറ്റ് നേടുമെന്നും ടൈംസ് നൌ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.

ഹുമയൂണ്‍ റീജിയണിലും ഗഡ്വാള്‍ റീജിയണിലും ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ടൈംസ് നൌ എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍ എബിപിസി വോട്ടര്‍ സര്‍വ്വേ ഫലത്തില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 32 മുതല്‍ 38 സീറ്റ് വരെ നേടുമെന്നാണ് എബിപി സി വോട്ടര്‍ സര്‍വ്വേ ഫലത്തിലള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News