മണിപ്പൂരില്‍ ഇത്തവണ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമെന്ന് പി-മാര്‍ക്യൂ സര്‍വെ

ഇത്തവണ ശക്തമായ തിരിച്ച് വരവ് നടത്തുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പടെ അവകാശപ്പെട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഏഴാം ഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലം കോണ്‍ഗ്രസിന് ആശ്വാസകരമായ പ്രവചനമല്ല നടത്തുന്നത്. മണിപ്പൂരില്‍ ഇത്തവണയും ബിജെപി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് പി മാര്‍ക്യൂ സര്‍വെ അവകാശപ്പെടുന്നത്. 60 സീറ്റുകളുള്ള സംസ്ഥാനത്ത് 27-31 സീറ്റുകള്‍ നേടി ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തമെന്ന് പി-മാര്‍ക് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

കോണ്‍ഗ്രസിന് 11 മുതല്‍ 17 സീറ്റുകള്‍ നേടി രണ്ടാമത് എത്താനെ സാധിക്കുകയുള്ളു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) നാഗാ പീപ്പിള്‍സ് ഫ്രണ്ടും (എന്‍പിഎഫ്) യഥാക്രമം 6-10, 2-6 സീറ്റുകളുമായി മുന്നൂം സ്ഥാനത്തേക്ക് എത്തിയേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News