കശ്മീരിനെ തകര്‍ത്ത് മലബാറിയന്‍സ്; വിജയം ഒന്നിന് എതിരെ അഞ്ചു ഗോളുകള്‍ക്ക്

കൊല്‍ക്കത്ത, മാര്‍ച്ച് 7: ഐ ലീഗില്‍ മൂന്നാമത്തെ മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഗോകുലം. റിയല്‍ കാശ്മീരിനെ ഒന്നിന് എതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഗോകുലം പരാജയെപ്പെടുത്തിയത്.

ഒന്നാം പകുതിയില്‍ ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്‌ലെച്ചര്‍, സ്ലോവേനിയന് താരം ലുക്കാ മജ്സെനും രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ ജിതിന്‍ എം സിലൂടെ ഗോകുലം അഞ്ചാം ഗോള്‍ നേടി. ആദ്യമായിട്ടാണ് ഗോകുലം റിയല്‍ കാശ്മീരിനെ ഐ ലീഗില്‍ തോല്‍പ്പിക്കുന്നത്. റിയല്‍ കാശ്മീരിന് വേണ്ടി ബ്രസീലിയന്‍ താരം തിയാഗോ ആശ്വാസഗോള്‍ നേടി.

ആദ്യ പകുതിയില്‍ അഞ്ചാം മിനിറ്റില്‍ തന്നെ ഗോകുലം മുന്നിലെത്തി. ഗോകുലത്തിന്റെ ആക്രമണത്തില്‍ പെനാല്‍റ്റി ബോക്‌സില്‍ ബോള്‍ ഹാന്‍ഡില്‍ ചെയ്തതിനു റിയല്‍ കശ്മീരിന്റെ പ്രകാശ് സിങ്ങിന് റഫറി ചുവപ്പു കാര്‍ഡും ഗോകുലത്തിനു പെനാല്‍റ്റിയും നല്‍കി.

കിക്കെടുത്ത ലൂക്ക ലക്ഷ്യം തെറ്റാതെ ഗോകുലത്തിനു ആദ്യ ലീഡ് നല്‍കി. ആദ്യ ഗോളിന് ശേഷം ഗോകുലത്തിന്റെ ആധിപത്യം ആയിരിന്നു പിന്നീട്. ഒരു മിനിറ്റിനുള്ളില്‍ ലൂക്കയുടെ അസ്സിസ്റ്റില്‍ ജോര്‍ദാന്‍ ഫ്‌ലെച്ചര്‍ ഗോകുലത്തിന്റെ ലീഡ് ഉയര്‍ത്തി.

മൂന്നാമത്തെ ഗോളിനു വഴി വെച്ചത് ഹക്കുവിന്റെ അതുഗ്രന്‍ ക്രോസ്സിലൂടെ ആയിരിന്നു. വലതു വശത്തിലൂടെ വന്ന ഹക്കു ഫ്ളെച്ചറിന് പന്ത് നീട്ടി നല്കുകയായിരിന്നു. ഫ്ളെച്ചറിന്റ്‌റെ കരുത്തുറ്റ ഷോട്ട് ഗോകുലത്തിനു മൂന്നാമത്തെ ഗോള്‍ നേടി കൊടുത്തു.

38ആം മിനിറ്റില്‍ ഗോകുലം ലൂക്കയിലുടെ മൂന്നാം ഗോള്‍ നേടി. കോഴിക്കോട്ടുകാരന്‍ താഹിര്‍ സമാന്റെ ഷോട്ട് റിയല്‍ കാശ്മീര്‍ ഗോളി തട്ടിയിട്ടത് ലുക്കുകയുടെ കാലിലേക്ക് ആയിരിന്നു. അവസരം നഷ്ടപ്പെടാത്ത ലുക്കാ തന്റെ രണ്ടാം ഗോള്‍ നേടി.

രണ്ടാം പകുതിയില്‍ ജിതിന്‍ ഗോകുലത്തിന്റെ അഞ്ചാം ഗോള്‍ നേടി. ഗോകുലത്തിന്റെ അടുത്ത മത്സരം കെങ്കറെ എഫ് സിയുമായിട് മാര്‍ച്ച് 12 നു നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News