നാല് ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഷെയര്‍ നേടി; ലൂസിഫറിനെ കടത്തിവെട്ടി ഭീഷ്മപര്‍വ്വം

നീണ്ട ഇടവേളയ്ക്ക് ശേഷം ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ നേടിയതയായി തിയറ്റര്‍ സംഘടന ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പ്രതികരിച്ചു.

23 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ ചിത്രം ആദ്യ നാല് ദിവസത്തിനകം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 22.05 കോടിയായിരുന്നു ലൂസിഫറിന്റെ പുറത്തുവന്ന കളക്ഷന്‍. നിലവില്‍ വീക്കെന്‍ഡ് കളക്ഷനില്‍ ഒന്നാമത് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ആണ്. ലൂസിഫറിനെ പിന്നിലാക്കിയാണ് ഭീഷ്മപര്‍വത്തിന്റെ നേട്ടം.

406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്. മലയാളത്തിലെ ടോപ് ത്രീ ബോക്സ് ഓഫീസ് ഓപ്പണിംഗ് ആയിരുന്നു ഭീഷ്മയുടേത്. ഒടിയന്‍ 7.10 കോടി നേടി ഒന്നാമതും മരക്കാര്‍ 6.27 കോടി നേടി രണ്ടാമതും ടോപ് ഗ്രോസ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മൂന്നാമത് ഭീഷ്മയുടെ കളക്ഷനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News