ഐഎസ്എല്ലില്‍ വിന്നേഴ്‌സ് ഷീല്‍ഡ് ജംഷെദ്പൂര്‍ എഫ് സിക്ക്

ഐഎസ്എല്ലില്‍ വിന്നേഴ്‌സ് ഷീല്‍ഡ് ജംഷെദ്പൂര്‍ എഫ് സിക്ക്. വാശിയേറിയ മത്സരത്തില്‍ എ ടി കെ മോഹന്‍ബഗാനെ ഒറ്റ ഗോളിന് തോല്‍പിച്ചാണ് ജംഷെദ്പുര്‍ എഫ് സിയുടെ നേട്ടം. 56 ആം മിനുട്ടില്‍ റിത്വിക് ദാസാണ് ജംഷെദ്പൂരിന്റെ വിജയഗോള്‍ നേടിയത്.

ആദ്യഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ഐ എസ് എല്ലില്‍ സെമിലൈനപ്പായി. ആദ്യ സെമിയില്‍ ജംഷെദ്പൂരാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. രണ്ടാം സെമിയില്‍ ഹൈദരാബാദ് എ ടി കെ മോഹന്‍ബഗാനെ നേരിടും. നടപ്പ് സീസണില്‍ രണ്ട് തവണ മുഖാമുഖം വന്നപ്പോഴും ബ്ലാസ്റ്റേഴ്‌സിന് ജംഷെദ്പൂരിനെ തോല്‍പിക്കാനായിരുന്നില്ല. മാര്‍ച്ച് 11,മാര്‍ച്ച് 15 തീയ്യതികളില്‍ രണ്ട് പാദങ്ങളിലായാണ് സെമിഫൈനലുകള് അരങ്ങേറുക. മാര്‍ച്ച് 20നാണ് കിരീടപ്പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel