‘ഇന്ന് ലോക വനിതാ ദിനം’; ദേശത്തിന്റെ അതിരുകൾക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകൾക്കായി ഒരു ദിനം

ഓരോ ദിനങ്ങളും എന്തിനാണ് ആചരിക്കുന്നത് എന്ന് അറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക ക്രമം മാറുകയാണ് അന്താരാഷ്‌ട്ര ദിനാചരണവും ദേശീയ ദിനാചരണവും പ്രാദേശിക ദിനാചരണവുമൊക്കെയായി നിരവധി ദിനാചരണങ്ങള്‍ ഉണ്ട്.അതിനൊക്കെ പലതിനും അതിന്‍റെതായ പ്രാധാന്യവും ഉണ്ട്.എന്നാല്‍ ഇതില്‍ പലതിന്റെയും പ്രസക്തി പലപ്പോഴും ആരും അറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അതെന്തായാലും വനിതാ ദിനം എന്നത് ഓര്‍മ പെടുത്തുന്നത് സ്ത്രീ സുരക്ഷയാണ്,സ്ത്രീ ശക്തിയാണ്,അവഗണിക്കപെടുന്ന സ്ത്രീകളെയാണ് പൊരുതുന്ന സ്ത്രീകളെയാണ്,അതെ പോരാട്ടത്തിന്‍റെ പ്രതീകമാണ് ഓരോ സ്ത്രീയും ഇന്നിപ്പോള്‍ യുദ്ധമുഖത്ത് സൈനികരായി പൊരുതുന്ന സ്ത്രീകളുണ്ട്.ബഹിരാകാശയാത്രയ്ക്ക് പോകുന്ന സ്ത്രീകളുണ്ട് അങ്ങന്നെ ഇന്ന് സ്ത്രീകള്‍ എത്താത്ത മേഖലകള്‍ ഇല്ല.പുരുഷനോപ്പമല്ല സ്ത്രീ പുരുഷനേക്കാള്‍ ഒരുപിടി മുന്നില്‍ തന്നെയാണ് സ്ത്രീ അത് അവര്‍ പൊരുതി നേടിയത് തന്നെയാണ് അവഗണിക്കപെടുന്ന സ്ത്രീയില്‍ നിന്നും ഇന്ന് ആദരിക്കപ്പെടുന്ന സ്ത്രീയിലേക്ക് മാറാന്‍ കഴിഞ്ഞു എന്നതാണ് സ്ത്രീകളുടെ വിജയം.

സമത്വം എന്നത് ഏറെക്കാലം സ്ത്രീ പുരുഷ സമത്വം എന്നതായിരുന്നു.എന്നാല്‍ ഈ കാലഘട്ടത്തില്‍ സ്ത്രീ എന്ന സാമൂഹ്യ ജീവിക്ക് വനിതാ ദിനം ഓർമപ്പെടുത്തലാണ്.പോരാട്ടത്തിന്‍റെ അതിജീവനത്തിന്റെ വിജയത്തിന്‍റെ ഒക്കെ ഓര്‍മ്മപെടുത്തലാണ്.നാളെയുടെ മുന്നോട്ട് പോക്കിന് ഈ ഓര്‍മ്മ പെടുത്തലാണ് കരുത്ത്.ചിലതൊക്കെ പെട്ടെന്ന് ചിതലെരിക്കും;ചിലതൊക്കെ ചിതപോലെ കത്തി നില്‍ക്കും,നൊമ്പരങ്ങളാല്‍ നീറുകയല്ല വേണ്ടത്,പോരാട്ടത്തിന്‍റെ കരുത്താവുക എന്ന ഓര്‍മപ്പെടുത്തല്‍ അതാണ്‌ ഓരോ വനിതാ ദിനവും പകര്‍ന്ന് നല്‍കുന്നത്.

ഈ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനത്തിന് ഒരു തീം ഉണ്ട്. ഇന്നത്തെ ലിംഗ തുല്യത സുസ്ഥിരമായ നാളേയ്ക്ക് എന്നാണ് തീം. ഈ തീം പ്രകാരം ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നേട്ടങ്ങളെ ആദരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ കുറച്ചുകൊണ്ടുവരാനും, അതിലൂടെ മികച്ച ഭാവി സാധ്യമാക്കുകയും ചെയ്യുന്നവരുടെ സേവനങ്ങളെയാണ് അംഗീകരിക്കുക. ഒരുപാട് വൈകിയിട്ടില്ല: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടി സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ തന്നെ ചെയ്യണം എന്ന വീഡിയോയും ഐക്യരാഷ്ട്രസഭ പുറത്തിറക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News