ദിലീപിൻ്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ധാക്കണമെന്ന ദിലീപിൻ്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ മാത്രം അടിസ്ഥാനത്തിൽ ആരംഭിച്ച തുടരന്വേഷണം നിയമപരമല്ലെന്നാണ് ദിലീപിൻ്റെ വാദം .

നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് തുടരന്വേഷണമെന്നും അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് വാദിച്ചു.
കേസിൽ തുടരന്വേഷണം തടയരുതെന്ന് ആവശ്യപ്പെട്ട് ഇരയും കക്ഷി ചേർന്നിരുന്നു. ബാലചന്ദ്ര കുമാറിൻ്റെ
ആരോപണങ്ങൾ തെറ്റാണന്ന്പൂർണ ബോധ്യമുണ്ടങ്കിൽ തുടരന്വേഷണത്തെ എന്തിനാണ് എതിർക്കുന്നതെന്ന് ഇര ആരാഞു.

അന്വേഷണം നടക്കണമെന്നും സത്യം പുറത്തു വരണമെന്നും നടി ബോധിപ്പിച്ചു.അന്വേഷണം പൂർത്തിയാക്കാനും അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ മുന്ന് മാസം സമയം കൂടി
സാവകാശം തേടിയിരിക്കുകയാണ്അന്വേഷണം മാർച്ച് ഒന്നിനകം പുർത്തിയാക്കണമെന്ന കോടതിയുടെ വാക്കാലുള്ള നിർദേശത്തെ തുടർന്നാണ് പ്രോസിക്യൂഷൻ രേഖാമൂലം സാവകാശം തേടിയത്.

തുടരന്വേഷണ പദ്ധതിയും രേഖകളും ബന്ധപ്പെട്ട വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറിയിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here