കീവിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങ് ഇന്ത്യയിലെത്തി

യുക്രൈനിലെ കീവിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങ് ഇന്ത്യയിലെത്തി . ഫെബ്രുവരി 27നാണ് ഹർജോത് സിങ്ങ്ന് കീവിൽ വച്ച് വെടിയേറ്റത്. എയർഫോഴ്‌സ്‌ രക്ഷാദൗത്യ വിമാനത്തിലാണ് ഹാർജോത് സിംഗ് ഇന്ത്യയിലെത്തിയത്.

കീവിൽ വച്ച് വെടിയേറ്റ് ചികിത്സയിലായിരുന്ന ഹാർജോത് സിംഗ് ഉൾപ്പടെയുള്ള വിദ്യാർത്ഥികളുടെ സംഘമാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. പോളണ്ടിൽ നിന്നും എയർഫോഴ്സിന്റെ രക്ഷാ ദൗത്യ വിമാനത്തിലാണ് ഹാർജോത് സിംഗ് ഇന്ത്യയിലെത്തിയത്. പ്രത്യേകം സജ്ജമാക്കിയ ആംബുലൻസിലാണ് ഹർജോത് സിങ്ങ്നെ പോളണ്ട് അതിർത്തിയിൽ എത്തിച്ചത്.

ഫെബ്രുവരി 27 ന് സുരക്ഷിത മേഖലയിലേക്ക് കാറില്‍ പോകുമ്പോഴാണ് ഹർജോതിന് വെടിയേറ്റത്. കീവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹർജോത് .വെടിയേറ്റ ശേഷവും ഇന്ത്യൻ എംബസിയുമായി പലതവണ ബന്ധപ്പെട്ടിട്ടും എംബസി സഹായമൊന്നും ചെയ്തില്ലെന്ന് നേരത്തെ ഹർജോത് ആരോപിച്ചിരുന്നു. പിന്നാലെ ഹർജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും നാട്ടിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിക്കുകയായിരുന്നു.

കേന്ദ്രമന്ത്രി വികെ സിങ്ങിനൊപ്പമാണ് ഹർജോത് നാട്ടിലെത്തിയത്.പോളണ്ടിൽ നിന്നും 3000 ത്തോളം പേരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചെന്നും കിഴക്കൻ അതിർത്തിയിൽ കുടുങ്ങിയ മുഴുവൻ വിദ്യാർത്ഥികളെയും അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലെത്തിക്കുമെന്നും വികെ സിംഗ് വ്യക്തമാക്കി.

അതേസമയം, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ പ്രസിഡണ്ട്‌ സെലന്‍സ്‌കിയുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു.സുമിയിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ആവശ്യമായ സഹകരണം 50 മിനിറ്റ് നീണ്ട സംഭക്ഷണത്തിൽ മോദി പുടിനോട് ആവശ്യപ്പെട്ടു.നിലവിൽ സുമിയിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഊർജിതമാക്കിയിട്ടുണ്ട്. വിദ്യാർഥികളടക്കമുള്ളവരെ പോൾട്ടാവ വഴി പടിഞ്ഞാറൻ അതിർത്തിയിലെത്തിക്കാണ് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News