ISL വിന്നേഴ്സ് ഷീല്‍ഡ് ജംഷെദ്പൂര്‍ എഫ്സിയ്ക്ക്

ഐഎസ്എല്ലില്‍ വിന്നേഴ്സ് ഷീല്‍ഡ് ജംഷെദ്പൂര്‍ എഫ് സിക്ക്. വാശിയേറിയ മത്സരത്തില്‍ എ ടി കെ മോഹന്‍ബഗാനെ ഒറ്റ ഗോളിന് തോല്‍പിച്ചാണ് ജംഷെദ്പുര്‍ എഫ് സിയുടെ നേട്ടം. 56 ആം മിനുട്ടില്‍ റിത്വിക് ദാസാണ് ജംഷെദ്പൂരിന്‍റെ വിജയഗോള്‍ നേടിയത്. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ഐ എസ് എല്ലില്‍ സെമിലൈനപ്പായി.

ആദ്യ സെമിയില്‍ ജംഷെദ്പൂരാണ് കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളി. രണ്ടാം സെമിയില്‍ ഹൈദരാബാദ് എ ടി കെ മോഹന്‍ബഗാനെ നേരിടും. നടപ്പ് സീസണില്‍ രണ്ട് തവണ മുഖാമുഖം വന്നപ്പോഴും ബ്ലാസ്റ്റേഴ്സിന് ജംഷെദ്പൂരിനെ തോല്‍പിക്കാനായിരുന്നില്ല. മാര്‍ച്ച് 11, 12 തീയ്യതികളിലും, മാര്‍ച്ച് 15, 16 തീയ്യതികളിലുമായി രണ്ട് പാദങ്ങളിലായാണ് സെമിഫൈനലുകള് അരങ്ങേറുക. മാര്‍ച്ച് 20നാണ് കിരീടപ്പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News