ലോക സാമ്പത്തിക വ്യവസ്ഥയെയും തകർത്ത റഷ്യ- യുക്രെയ്ൻ സംഘർഷം

റഷ്യ- യുക്രെയ്ൻ സംഘർഷം ലോക സാമ്പത്തിക വ്യവസ്ഥയെയും ബാധിച്ചുതുടങ്ങി.
എണ്ണവില കുതിച്ചുയരുന്നതോടൊപ്പം സ്വർണവിലയും ദിർഹത്തിന്റെയും റിയാലിന്റെ വിനിമയ നിരക്കും ഉയരങ്ങളിലെത്തി.

സ്വർണവില സർവകാല റെക്കോഡിലേക്ക് ഉയർന്നു. സ്വർണവില ഉയരുന്നതും കുറയുന്നതും യുക്രെയ്ൻ വിഷയത്തിലുള്ള റഷ്യയുടെ നിലപാടനുസരിച്ചായിരിക്കും. ഒരു ദിർഹത്തിനു 21 രൂപ എന്ന നിരക്കിലേക്ക് വരെ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു.

യുക്രെയ്ൻ റഷ്യ പ്രശ്നം പരിഹരിക്കാതെ വരുകയും എണ്ണവില വർധിക്കുകയും ചെയ്യുകയാണെങ്കിൽ വിനിമയ നിരക്ക് ഇനിയും ഉയരും.റഷ്യയുടെ യുക്രെയ്ൻ അധിനിവേശം എണ്ണവിലയിൽ വൻ കുതിച്ചുകയറ്റമാണുണ്ടാക്കിയത്. അഞ്ചു ദിവസംകൊണ്ട് 20 ശതമാനം വിലവർധനയാണുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News