ആർക്കെങ്കിലും വേണ്ടി ത്യാഗം ചെയ്യേണ്ട ജീവിതമല്ല സ്ത്രീയുടേതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു; വനിതാദിന ആശംസകൾ നേർന്ന് ജോൺ ബ്രിട്ടാസ് എംപി

ആർക്കെങ്കിലും വേണ്ടി ത്യാഗം ചെയ്യേണ്ട ജീവിതമല്ല സ്ത്രീയുടേതെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി വനിതാ ദിനത്തിൽ ജോൺ ബ്രിട്ടാസ് എംപി. ഏറ്റവും ഹൃദ്യമായി തോന്നുന്ന ദിനങ്ങളിൽ ഒന്നാണ് വനിതാദിനം. പോരാളികളായ എല്ലാ സ്ത്രീകൾക്കും വേണ്ടി ഈ വനിതാ ദിനം സമർപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ജോൺ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഒരുപാട് ദിനങ്ങൾ നമ്മൾ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്.എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നുന്ന ദിനങ്ങളിൽ ഒന്ന് വനിതാദിനം ആണ്. കാരണം ഞാൻ ഏറ്റവും അമൂല്യനിധിയായി കരുതുന്നത് എൻറെ അമ്മ എന്ന സ്ത്രീയുടെ സാന്നിധ്യം ആണ്.

ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ചിട്ടുള്ളത് അമ്മയാണ്.യൗവ്വനത്തിൽ വിധവയായി 7 മക്കളെ മറുകര എത്തിക്കാൻ അവർ നടത്തിയ നിശബ്ദ പോരാട്ടങ്ങൾ ഇന്നും കനൽപോലെ മനസ്സിൽ അവശേഷിക്കുന്നു.ത്യാഗങ്ങളെക്കുറിച്ച് പറയേണ്ട ഒരു ദിവസമല്ല ഇന്ന്.

ആർക്കെങ്കിലും വേണ്ടി ത്യാഗം ചെയ്യേണ്ട ജീവിതമല്ല സ്ത്രീയുടെത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എങ്കിലും അവർ നേരിട്ട വെല്ലുവിളികൾക്ക് അന്തർലീനമായി ത്യാഗങ്ങളുടെ ഗർത്തങ്ങൾ ഉണ്ടായിരുന്നു.എൻറെ അമ്മയെ പോലെ പോരാളികളായ എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാനീ വനിതാ ദിനം സമർപ്പിക്കുന്നു
#womensday #march8

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News