”ശബ്ദം ഉയർത്തേണ്ടിടത്ത്‌ അവളുടെ ശബ്ദം ഇടറുന്നു”

‘ഞങ്ങളും സ്ത്രീകളാണ്, അതിനാൽ തന്നെ അവർക്ക് എന്തും ഞങ്ങളോട് തുറന്ന് പറയാം, ഇത് പറയുന്നത് തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് സ്റ്റേഷൻ എസ്‌ഐ ആശാ ചന്ദ്രനാണ്. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

മറ്റു സ്റ്റേഷനുകളിൽ പോയി പറയാൻ സ്ത്രീകൾ മടിക്കുന്ന പലകാര്യങ്ങളും വനിതാ സ്റ്റേഷനിൽ തുറന്നു പറയാൻ സാധിക്കുന്നു.ഒരു ഭയവും കൂടാതെ സ്ത്രീകൾക്കിവിടെ വന്ന് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാമെന്ന് ആശ പറയുമ്പോൾ അത് സ്ത്രീകൾക്ക് പകർന്നു നൽകുന്ന ഊർജം ചെറുതല്ല. പലരും അവരുടെ പ്രശ്നങ്ങളുമായി എത്താറുണ്ട്.

Thiruvananthapuram City Vanitha PS

അവർക്കൊക്കെ കൃത്യമായ നിർദേശവും കരുത്തും നൽകി ആശ്വാസമാവുകയാണ് വനിതാ പൊലീസ് സ്റ്റേഷൻ. പലരും അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാൻ മടി കാണിക്കാറുണ്ടെന്നും അങ്ങനെ വരുമ്പോൾ പ്രശ്‍നം കൂടുതൽ ഗുരുതരമാവുകയാണ് ചെയ്യുന്നതെന്നും എസ്‌ഐ ആശ പറയുന്നു.

എല്ലാ സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാണ്. എന്നാൽ വനിതാ പൊലീസ് സ്റ്റേഷൻ എന്ന നിലയിൽ ആകുമ്പോൾ അവർക്ക് കുറച്ചുകൂടി തുറന്ന് സംസാരിക്കാനുള്ള ഒരിടം കൂടിയാവുകയാണിവിടമെന്നും ആശ കൂട്ടിച്ചേർത്തു. സ്ത്രീകളെ ഓർമ്മിക്കുന്നത് വനിതാ ദിനത്തിൽ മാത്രമായി പോകുന്നുണ്ടോ എന്നു തോന്നുന്നുണ്ട്.

സ്ത്രീകളിപ്പോൾ എല്ലാ മേഖലകളിലുമുണ്ട്. താൻ പൊലീസ് കുപ്പായമണിഞ്ഞ നിമിഷത്തെ ഓർത്തുകൊണ്ട് ആശ പറഞ്ഞു. സ്ത്രീകൾ ഒന്നിലും പിന്നിലല്ല. ഏതു തൊഴിൽ മേഖല എടുത്താലും അവളും അതിന്റെ ഭാഗമാകുന്നു. എല്ലാം സഹിക്കണമെന്നൊക്കെയുള്ള സാമൂഹിക കാഴ്ചപ്പാടിൽ ജീവിച്ചുപോരുന്ന പലരുമുണ്ട്.

10 South Asian Women Worth Mentioning This International Women's Day

ഒരു പരാതി കൊടുത്തുകഴിഞ്ഞാൽ അത് അച്ഛനോ അമ്മയ്ക്കോ ഭർത്താവിനോ കുട്ടികൾക്കോ ഒക്കെ പ്രയാസമുണ്ടായേക്കുമോ എന്നാണ് അവർ ചിന്തിക്കാറ്. പ്രതികരിക്കാതിരിക്കുന്നതാണ് സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നം.

ശബ്ദം ഉയർത്തേണ്ടിടത്ത്‌ അവളുടെ ശബ്ദം ഇടറുന്നു. സ്ത്രീയോ പുരുഷനോ എന്ന് വേർതിരിച്ചുകാണരുത്. നമ്മൾ ഓരോരുത്തരും ഓരോ വ്യക്തികളാണ്. ഒട്ടേറെ കടമ്പകൾ കടന്ന് ഇവിടെവരെ എത്തിയ ആശയ്ക്ക് ഇത്രയും പറയുമ്പോൾ സ്ത്രീയെന്ന നിലയിൽ അഭിമാനമേറെ.

എസ്‌ഐ ആശയുടെ വാക്കുകൾ

സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മറ്റു സ്റ്റേഷനുകളിൽ പോയി പറയാൻ സ്ത്രീകൾ മടിക്കുന്ന പലകാര്യങ്ങളും വനിതാ സ്റ്റേഷനിൽ തുറന്നു പറയാൻ സാധിക്കുന്നു. ഒരു ഭയവും കൂടാതെ സ്ത്രീകൾക്കിവിടെ വന്ന് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാം.ഞങ്ങളും സ്ത്രീകളാണ്. അതിനാൽ തന്നെ അവർക്ക് എന്തും ഞങ്ങളോട് പറയാം. പലരും ഈ സ്റ്റേഷനിൽ അവരുടെ പ്രശ്നങ്ങളുമായി എത്താറുണ്ട്.

Choose to Challenge this International Women's Day | UW Combined Fund Drive

പലരും അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ മടിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ അത് കൂടുതൽ കോമ്പ്ലിക്കേറ്റഡ് ആവുകയാണ് ചെയ്യാറ്.നമ്മളെ സമീപിക്കുന്നവർക്ക് ആദ്യം നൽകുന്നത് മാനസികമായ സപ്പോർട്ടാണ്. കൃത്യമായും അവരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കിയ ശേഷം കൃത്യമായ പരിഹാരം നിർദ്ദേശിക്കുന്നു. എല്ലാ സ്റ്റേഷനുകളും സ്ത്രീ സൗഹൃദമാണ്. ഇവിടെ വനിതകൾക്ക് മാത്രമായുള്ള സ്റ്റേഷൻ എന്ന പ്രത്യേകത മാത്രം. അത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശ്വാസകരവുമാണ്. അവർക്കെന്തും ഇവിടെ തുറന്നു സംസാരിക്കാം.

ഇത് തന്നെ അവരെ സംബന്ധിച്ചിടത്തോളം ഒരു ധൈര്യമാണ്. പുരുഷ പൊലീസിനോട് തുറന്നു പറയാൻ മടിക്കുന്ന പല കാര്യങ്ങളുമുണ്ട്. അതവർ ഇവിടെ പറയുന്നു. അതിന് നമ്മൾ അവസരം ഒരുക്കുന്നു. ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകൾക്ക് കൗൺസിലിംഗ് നൽകാറുണ്ട്. പരാതിയുമായി എത്തുന്നവർക്ക് കൗൺസിലിംഗ് ആവശ്യമുണ്ടെന്ന് നമുക്ക് തോന്നിക്കഴിഞ്ഞാൽ വനിതാ സെല്ലിൽ ലെറ്റർ അയക്കും. വനിതാ സെല്ലിലുള്ള കൗൺസിലർമാർ ആവശ്യമായ രീതിയിലുള്ള കൗൺസിലിംഗ് നൽകും.

സ്ത്രീകളെ ഓർമ്മിക്കുന്നത് വനിതാ ദിനത്തിൽ മാത്രമായി പോകുന്നുണ്ടോ എന്നു തോന്നുന്നുണ്ട്. സ്ത്രീകളിപ്പോൾ എല്ലാ മേഖലകളിലുമുണ്ട്. കുടുംബത്തിന് പരിഗണന നൽകുന്ന പ്രവണതയാണ് അവർക്ക് ഉള്ളത്. കുടുംബത്തിന് കോട്ടം സംഭവിക്കുമോ എന്ന ഭയത്താൽ പലതും മറച്ചുവയ്ക്കാനാണ് അവർ ശ്രമിക്കുന്നത്.

26,311 International Womens Day Illustrations & Clip Art - iStock

ഒരു പ്രശ്നം സ്ത്രീയ്ക്ക് നേരിടേണ്ടതായി വന്നാൽ അത് മറ്റുള്ളവരെ ബാധിക്കുമോ എന്ന് ശ്രദ്ധിക്കുന്നവരാണ് കൂടുതൽ. എല്ലാം സഹിക്കണമെന്നൊക്കെയുള്ള സാമൂഹിക കാഴ്ചപ്പാടിൽ ജീവിച്ചുപോരുന്ന പലരുമുണ്ട്.

ഒരു പരാതി കൊടുത്തുകഴിഞ്ഞാൽ അത് അച്ഛനോ അമ്മയ്ക്കോ ഭർത്താവിനോ കുട്ടികൾക്കോ ഒക്കെ പ്രയാസമുണ്ടായേക്കുമോ എന്നാണ് അവർ ചിന്തിക്കാറ്. പ്രതികരിക്കാതിരിക്കുന്നതാണ് സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നം. ശബ്ദം ഉയർത്തേണ്ടിടത്ത്‌ അവളുടെ ശബ്ദം ഇടറുന്നു. സ്ത്രീയോ പുരുഷനോ എന്ന് കണക്കാക്കരുത്. നമ്മൾ ഓരോരുത്തരും ഓരോ വ്യക്തികളാണ്, തുല്യരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News