പാലാരിവട്ടത്ത് പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു; ഡ്രൈവർ അറസ്റ്റിൽ

എറണാകുളം പാലാരിവട്ടത്ത് നൈറ്റ് പെട്രോളിംഗിനിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇന്ന് പുലർച്ചയാണ് സംഭവം.

പെട്രോളിംഗിന് ഇടയിൽ മാലിന്യ ടാങ്കർ പരിശോധിക്കാനായി കൈകാണിച്ചപ്പോഴായിരുന്നു വാഹനം ഇടിച്ചു തെറിപ്പിച്ചത്. പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ മാലിന്യ ടാങ്കർ ഓടിച്ചിരുന്ന ഫൈജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News