യുദ്ധം ആരംഭിച്ചശേഷം പവന് കൂടിയത് 2720 രൂപ; സ്വര്‍ണം പവന് 39,000 കടന്നു

യുക്രൈനിലെ യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ഓഹരിവിപണി വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിയതോടെ സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു.

സംസ്ഥാനത്ത് തിങ്കളാഴ്ച പവന് 800 രൂപയാണ് കൂടിയത്. ഇതോടെ പവന് 39, 520 രൂപയും ഗ്രാമിന് 100 രൂപ വര്‍ധിച്ച് 4940 രൂപയുമായി. കൂടുതല്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആഗോളതലത്തില്‍ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില കുത്തനെ ഉയര്‍ത്തിയത്. പുതിയ വിലയനുസരിച്ച് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് കുറഞ്ഞത് 43,800 രൂപ കൊടുക്കേണ്ടിവരും.

യുക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യ സൈനികനീക്കം ആരംഭിച്ചതിന് പുറകെ ഫെബ്രുവരി 12നും ഈ മാസം രണ്ടിനും സംസ്ഥാനത്ത് പവന്‍ വില 800 രൂപവീതവും യുദ്ധമാരംഭിച്ച ഫെബ്രുവരി 24ന് 1000 രൂപയും വര്‍ധിച്ചിരുന്നു. ആറ് ദിവസത്തിനുള്ളില്‍ പവന് 1920 രൂപ കൂടി. യുദ്ധം ആരംഭിച്ചതിനുശേഷം ഇതുവരെ 2720 രൂപ വര്‍ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here