‘അവളാണ് വനിതാ ദിനത്തിലെ സ്റ്റാർ’; ഭാവനയെക്കുറിച്ച് അഭിമാനത്തോടെ സയനോര

തന്റെ ഉറ്റ സുഹൃത്തും നടിയുമായ ഭാവനയുടെ നിശ്ചയദാർഢ്യത്തിലും ധൈര്യത്തിലും തനിക്ക് അങ്ങേയറ്റം അഭിമാനമെന്ന് ഗായിക സയനോര. അവൾക്കും അവളെ വളരെ നന്നായി അറിയുന്ന സുഹൃത്തുക്കൾക്കും ആ യാത്ര വളരെ ഡിഫിക്കൾട്ട് ആയിരുന്നുവെന്നും അവളെക്കുറിച്ചോർത്ത്‌ താനിപ്പോൾ അഭിമാനിക്കുന്നുവെന്നും സയനോര കൈരളി ന്യൂസ് ഗുഡ്മോർണിംഗ് കേരളയിൽ അതിഥിയായി എത്തിക്കൊണ്ട് പറഞ്ഞു.

May be an image of 1 person

ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ സമൂഹത്തിൽ നിന്നും മാറ്റിനിർത്തഹപ്പെടുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. അങ്ങനെയൊരു കാലഘട്ടത്തിലാണ് താൻ ഇരയല്ല, അതിജീവിതയാണ് എന്നവൾ ഉറക്കെ പറഞ്ഞത്. ഏത് പ്രശ്നവും നേരിട്ടാലും എഴുന്നേറ്റു നില്ക്കാൻ സ്ത്രീയ്ക്ക് കഴിയും എന്ന് കാണിച്ചുതരുകയാണ് തന്റെ സുഹൃത്ത്‌ ചെയ്തതെന്നും സയനോര പറഞ്ഞു.

സയനോരയുടെ വാക്കുകൾ

അവൾക്കും അവളെ വളരെ നന്നായി അറിയുന്ന സുഹൃത്തുക്കൾക്കും ആ യാത്ര വളരെ ഡിഫിക്കൾട്ട് ആയിരുന്നു. അവളെക്കുറിച്ചോർത്ത്‌ ഞാനിപ്പോൾ അഭിമാനിക്കുന്നു. അവളെഴുന്നേറ്റ് നിൽക്കുന്നത് ഒരുപാട് സ്ത്രീകൾക്ക് വേണ്ടിയാണെന്ന ഉറച്ച ബോധ്യമുവൾക്കുണ്ട്.

ബിക്കിനിയിൽ വരുമോയെന്ന് ചോദിച്ചയാൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി സയനോര-Singer sayanora phoilip reacts to cyber attackers with latest photo

ഇപ്പോഴത്തെ കാലത്ത്‌ ഇങ്ങനത്തെ പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അവരെ ഒതുക്കി നിർത്തുന്ന ഒരവസ്ഥയുണ്ട്. പൊതു ഇടങ്ങളിലേക്ക് വരാതെ മാറ്റി നിർത്തപ്പെടുന്ന അവസ്ഥയുണ്ട്. അങ്ങനെയൊരു കാലഘട്ടത്തിലാണ് ഞാൻ ഇരയല്ല, അതിജീവിതയാണെന്ന് അവൾ എഴുന്നേറ്റ് നിന്ന് പറഞ്ഞത്.

ഏതു പ്രശ്നവും നേരിട്ടാലും എഴുന്നേറ്റു നില്ക്കാൻ സ്ത്രീയ്ക്ക് കഴിയും എന്ന് കാണിച്ചുതരുകയാണ് എന്റെ സുഹൃത്ത്‌ ചെയ്തത്. അവളാണ് ഈ വനിതാ ദിനത്തിലെ സ്റ്റാർ. ഒരു സ്ത്രീയ്ക്ക് എപ്പോഴും ഒരു കൂട്ടം വനിതാ സുഹൃത്തുക്കൾ ഉണ്ടാകുന്നത് വളരെ നല്ലതാണ്.

അന്നു ഞാൻ വരും അഭിമാനത്തോടെ': ഭാവന സയനോരയോട് പറഞ്ഞത് | Interviews | Malayalam Music | Manorama Online

ചില ഘട്ടങ്ങളിൽ നമ്മൾ വീക്കായി പോകാറുണ്ട്. അത്തരംഘട്ടങ്ങളിൽ ഇത്തരം സുഹൃത്തുക്കളുടെ സാന്നിധ്യം എനിക്ക് വളരെ സഹായകരമായിരുന്നു. സ്ത്രീകളെ എപ്പോഴും സ്ത്രീകൾ തന്നെ സപ്പോർട്ട് ചെയ്യണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News