യുക്രൈന്‍ രക്ഷാദൗത്യം ഓപറേഷന്‍ ഗംഗ അന്തിമ ഘട്ടത്തിലേക്ക്

യുക്രൈന്‍ രക്ഷാദൗത്യം ഓപറേഷന്‍ ഗംഗ അന്തിമ ഘട്ടത്തിലേക്ക്. ഇതുവരെ 83 വിമാനങ്ങളിലായി 17,400 പേരെ തിരിച്ചെത്തിച്ചു. ഇന്ന് രണ്ട് വിമാനങ്ങളിലായി 400 പേര്‍ കൂടി രാജ്യത്തെത്തും. സൂമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മാനുഷീക ഇടനാഴി പ്രാവര്‍ത്തികമാകുന്നത് അനുസരിച്ച് ഇവരെ കൂടി ഒഴിപ്പിക്കും.

ഇന്ത്യന്‍ എംബസി സംഘം പോള്‍ട്ടോവയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ആക്രമണം തുടരുന്നതിനാല്‍ ഈ മേഖലയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനാകുന്നില്ല. റഷ്യ വെടിനിര്‍ത്തല്‍ നടപ്പിലാക്കാതെ സൂമി, ഹാര്‍കിവ്, മരിയുപോള്‍ എന്നിവിടങ്ങളില്‍ മാനുഷിക ഇടനാഴികള്‍ തുറക്കാനാവില്ലെന്നുമാണ് യുക്രൈന്‍ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News