കെഎസ്ഇബി വാർഷികാഘോഷം; 65 വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കി; ഓടിച്ചത് സ്ത്രീകൾ

കെ എസ് ഇ ബിയുടെ 65ാം വാർഷികത്തിനോടനുബന്ധിച്ച് 65 വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കി. വനിതാ ദിനത്തിനോടനുബന്ധിച്ച് വനിതകളാണ് ഇ-വാഹനങ്ങൾ ഓടിച്ചത്. പരിസ്ഥിതി സൗഹൃദ ഹരിതോർ‍ജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള മാറ്റത്തിന്‍റെ ഗതിവേഗം വര്‍ദ്ധിപ്പിക്കുക എന്ന സര്‍‍ക്കാർ നയത്തിന്‍റെ ഭാഗം കൂടിയാണ് ഈ വാഹനങ്ങൾ.

കേരളത്തിന്‍റെ വികസനക്കുതിപ്പിന് ഊര്‍ജ്ജം പകരുന്ന കെ എസ് ഇ ബി രൂപീകൃതമായിട്ട് 65 വർഷം പിന്നിട്ടു. ഭാവിയിലേക്കുള്ള നിര്‍‍ണ്ണായക ചുവടുവയ്പുകള്‍‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് 65 ഇ-വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയും ഗതാഗത മന്ത്രി ആന്‍റണി രാജുവും ചേർന്ന് നിർവ്വഹിച്ചത്.

പരിസ്ഥിതി സൗഹൃദ ഹരിതോർ‍ജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള മാറ്റത്തിന്‍റെ ഗതിവേഗം വര്‍ദ്ധിപ്പിക്കുക എന്ന സര്‍‍ക്കാർ നയത്തിന്‍റെ ഭാഗമായി കൂടിയായാണ് കെ എസ് ഇ ബി വൈദ്യുത വാഹനങ്ങൾ നിരത്തിലിറക്കിയത്. ഒപ്പം സൗരോർജ്ജവും പരമാവധി ഉല്പാദിപ്പിച്ചെടുക്കണം. ഹരിതോർജ്ജ ഭാവിയിലേക്കുള്ള ചുവടുവയ്പ്പെന്ന നിലയിൽ കൂടിയാണ് ഇ- വാഹനങ്ങൾ സജ്ജമാക്കിയത്.

സംസ്ഥാനത്തുടനീളം 62 കാർ ചാർജിംഗ് സ്റ്റേഷനുകളുടെയും 1150 2 വീലർ/3 വീലർ ചാർജിംഗ് സ്റ്റേഷനുകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. 11 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഈ മാസം അവസാനത്തോടെ 51 എണ്ണം കൂടി പൂർത്തിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News