ഇന്ധന വില നിശ്ചയിക്കാൻ സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം; സുപ്രീം കോടതിയിൽ കെഎസ്ആർടിസി

ഇന്ധന വില നിശ്ചയിക്കാൻ ഒരു സ്വതന്ത്ര അതോറിറ്റി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു.

സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയാകണം അതോറിറ്റിക്ക് നേതൃത്വം നൽകേണ്ടത് എന്നും കെഎസ്ആർടിസി ആവശ്യപ്പെടുന്നു.കൂടുതൽ തുകയ്ക്ക് ഡീസൽ വാങ്ങേണ്ടി വന്നാൽ കോർപറേഷൻ അടച്ച് പൂട്ടേണ്ടി വരും.നിലവിൽ സ്വകാര്യ ബസുകൾക്ക് ലഭിക്കുന്നതിനേക്കാൾ ലിറ്ററിന് ആറ് രൂപ 47 പൈസ അധികം നൽകിയാണ് കെഎസ്ആർടിസി ഡീസൽ വാങ്ങുന്നത്. പ്രതിദിനം 40000 ലിറ്റർ ഡീസൽ വാങ്ങുമ്പോൾ 20 ലക്ഷത്തോളം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടിവരുന്നതെന്നും കെ എസ് ആർടി സി വാദിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here