അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പം നില്‍ക്കണം; ശൈലജ ടീച്ചര്‍

താരസംഘടന അമ്മ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കണമെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് അമ്മ സംഘടിപ്പിച്ച ആര്‍ജവ 2022ലാണ് ശൈലജ ടീച്ചര്‍ ഇക്കാര്യം പറഞ്ഞത്. കൂട്ടത്തിലൊരാള്‍ ബുന്ധിമുട്ടുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ക്കൊപ്പം നില്‍ക്കണം. അംഗങ്ങളുടെ പരാതി കേള്‍ക്കാന്‍ സംഘടന മുന്നിട്ടിറങ്ങണമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് താര സംഘടന അമ്മ കൊച്ചിയില്‍ സംഘടിപ്പിച്ച വനിതാ ദിനാഘോഷ പരിപാടിയിലാണ് അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പം നില്‍ക്കണമെന്ന് കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞത്. അമ്മ എന്ന സംഘടന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിപരിക്കാന്‍ മുന്നിട്ടിറങ്ങണം. പരാതികളുള്ള സ്ത്രീകള്‍ അത് തുറന്ന് പറയാന്‍ തയ്യാറാവണമെന്നും, താന്‍ ഇരയല്ല അതിജീവിതയാണെന്ന് നടി തുറന്നു പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

പുരുഷന്മാര്‍ വലിയ നടന്മാരാണെന്നും സ്ത്രീകള്‍ പിന്നിലാണെന്നുമുള്ള കാഴ്ച്ചപ്പാട് ശരിയല്ല. സ്ത്രീകള്‍ രണ്ടാം തരമാണെന്ന കാഴ്ച്ചപ്പാടിനെതിരെ പോരടണമെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഘടനയില്‍ നിന്ന് പുറത്തുപോയവരെ തിരികെ കൊണ്ട് വരാന്‍ സംഘടന ശ്രമിക്കണമെന്ന് നടി ഉറുവശിയും പറഞ്ഞു.

വനിത ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുതിര്‍ന്ന വനിതാ താരങ്ങളെ സംഘടന ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here