സാമൂഹ്യതിൻമകളെ എതിർക്കാന്‍ വരനടനം; വ്യത്യസ്തമായ ആശയവുമായി നൃത്താധ്യാപിക

സ്വന്തമായി ആവിഷ്കരിച്ച വരനടനം എന്ന കലാരൂപത്തെ  സാമൂഹ്യതിൻമകളെ തുറന്നെതിർക്കാനായി ഉപയോഗപ്പെടുത്തുകയാണ് നൃത്താധ്യാപികയായ ലീജ ദിനൂപ്. സ്ത്രീ ശാക്തീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളാണ്  ലീജയുടെ വരനടനത്തിന് പ്രമേയമാകുന്നത്.

നൃത്തവും ചിത്രരചനയും ലയിച്ചു ചേരുന്ന വരനടനം അമ്പതിലധികം പ്രധാന വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു. കണ്ണൂർ പയ്യന്നൂർ കണ്ടോത്ത് സ്വദേശിനിയാണ് ലീജ ദിനൂപ്.

ചടുല നൃത്തത്തിനൊപ്പം കാൻവാസിൽ വിരിയുന്ന ചിത്രവും സാമൂഹ്യതിൻമകൾക്ക് എന്തിരായ ശക്തമായ സന്ദേശമാണ്. സന്ദേനൃത്തവും ചിത്രകലയും സമന്വയിപ്പിച്ച കലാരൂപമമാണ് ലീജ ദിനൂപ് ആവിഷ്കരിച്ച വരനടനം.

2013 ലാണ് ആദ്യമായി വരനടനം അരങ്ങിലെത്തുന്നത്. പ്രകൃതിയായിരുന്നു തുടക്ക കാലങ്ങളിൽ പ്രധാന പ്രമേയം. പിന്നീടാണ് സമകാലിക പ്രസക്തമായ വിഷയങ്ങൾ വരനടനത്തിന് പ്രമേയമാക്കി തുടങ്ങിയത്.

ഗൗരീലങ്കേഷിന്റെ വധവും സൗമ്യയുടെ കൊലപാതകവും കേരളം നടുങ്ങിയ സ്ത്രീധന പീഢനങ്ങളുമെല്ലാം ലീജ ദിനൂപിന്റെ നൃത്തചുവടുകളിലും വരയിലും രോഷാഗ്നിയായി ജ്വലിച്ചു.

സമകാലിക വിഷയങ്ങൾ മാത്രമല്ല ലീജ ദിനൂപ് തിരഞ്ഞെടുക്കാറുള്ളത്. പുരാണവും ദൈവങ്ങളുമെല്ലാം വരനടനത്തിന് പ്രമേയമാകാറുണ്ട്. എന്നാൽ സ്ത്രീ പക്ഷത്ത് നിന്നുകൊണ്ടുള്ളവയാണ് ഏറെയും.

സ്ത്രീ എന്നത് സൗന്ദര്യ സങ്കൽപ്പമല്ല മറിച്ച് പ്രതികരണത്തിന്റെ കൊടുങ്കാറ്റായി ആഞ്ഞടിക്കേണ്ടവളാണെന്ന് കലയിലൂടെ ലീജ സമൂഹത്തെ ഓർമ്മിപ്പിക്കുന്നു. ലളിത കലാ അക്കാദമി സംസ്ഥാന പുരസ്കാര വേദിയിൽ ഉൾപ്പെടെ അൻപതിലധികം പ്രധാന വേദികളിൽ വരനടനം അരങ്ങേറി.

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ബിരുദവും കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ എം എ യും പൂർത്തിയാക്കിയ ലീജ ഇപ്പോഴും ന്യത്ത പഠനം തുടരുകയാണ്.

മോഹിനിയാട്ടത്തിൽ ഡിപ്ലോമയ്ക്ക് പഠിക്കുന്നതോടൊപ്പം കുട്ടികളെ നൃത്തവും ചിത്രകലയും അഭ്യസിപ്പിക്കുന്നു. ലീജയുടെ കലാത്മിക ലളിത കലാഗൃഹത്തിൽ നൂറോളം കുട്ടികളാണ് നൃത്തം പഠിക്കുന്നത്. വാദ്യകലാകാരനായ ഭർത്താവ് ദിനൂപും അച്ഛൻ ലക്ഷ്മണനും അമ്മ ബിന്ദുവുംലീജയ്ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here