കാലടി സംസ്കൃത സര്‍വകലാശാല വിസിയായി ഡോ. എം വി നാരായണന്‍ ചുമതലയേറ്റു

കാലടി സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ഡോ. എം. വി. നാരായണന്‍ ചുമതലയേറ്റു. താൽക്കാലിക ചുമതല വഹിച്ചിരുന്ന കാലിക്കറ്റ് സര്‍വ്വകലാശാല വി സി യിൽ നിന്നാണ് പദവി ഏറ്റെടുത്തത്. കാലടി സര്‍വ്വകലാശാലയുടെ സർവതോന്മുഖ വികസനമാണ് ലക്ഷ്യമെന്ന് ഡോ. എം. വി. നാരായണന്‍ പറഞ്ഞു.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാസലറായി ഡോ എം. വി. നാരായണൻ ചുമതലയേറ്റു. താൽക്കാലിക ചുമതല വഹിച്ചിരുന്ന കാലിക്കറ്റ് സര്‍വ്വകലാശാല വി സി ഡോ. എം കെ ജയരാജിൽ നിന്നാണ് പദവി ഏറ്റെടുത്തത്.

കാലിക്കറ്റ് സർവകലാശാലയിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം വി സി, ഡോ. ടി കെ നാരായണൻ, കാലടി രജിസ്ടാർ എം ബി ഗോപാലകൃഷ്ണൻ, കാലിക്കറ്റ് രജിസ്ടാർ ഡോ. ഇ കെ സതീഷ്, സെനറ്റ് അംഗം വിനോദ് എൻ നീക്കാം പുറത്ത് തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഉത്തരവാദിത്തം കാര്യക്ഷമമായി നിർവഹിക്കാൻ ശ്രമിക്കുമെന്ന് ഡോ. എം. വി. നാരായണന്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറും സ്കൂള്‍ ഓഫ് ലാഗ്വേജസ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് പുതിയ നിയമനം. സംസ്കൃത സർവ്വകലാശാലയുടെ ഫോറിൻ ലാംഗ്വേജസ് വിഭാഗം ഡീനും അക്കാദമിക് കൗൺസിൽ അംഗവുമാണ് ഡോ. എം. വി. നാരായണൻ.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്‍ററിന്റെ ഡയറക്ടര്‍, ഇംഗ്ലീഷ് വിഭാഗം തലവൻ, ജപ്പാനിലെ മിയാസാക്കി
ഇന്‍റര്‍നാഷണല്‍ കോളെജിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ലിറ്റററേച്ചര്‍ ആന്‍ഡ്
കള്‍ച്ചര്‍ വിഭാഗം പ്രൊഫസ്സര്‍ എന്നി നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ എക്സ്പ്രസ് കൊച്ചി എഡിഷനിൽ സബ് എഡിറ്ററായിരുന്നു. കണ്ണൂർ, ഹൈദ്രാബാദ് സർവ്വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചു.

കേരള സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ നേടി. യു. കെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്ററിൽ നിന്നാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്. ഡി. തൃശൂർ പുറനാട്ടുകര സ്വദേശിയാണ് ഡോ. എം. വി. നാരായണന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News