വനിതാ ദിനത്തിൽ യുവതിക്ക് സംഘപരിവാർ നേതാവിന്റെ ക്രൂരമർദനം; ആക്രമിച്ചത് ഭർതൃമാതാവിൻ്റെ കാമുകൻ

വനിതാ ദിനത്തിൽ യുവതിക്ക് ക്രൂരമായി മർദനമേറ്റു. മേലൂർ സ്വദേശിയായ സത്യവാനാണ് യുവതിയെ ക്രൂരമായി മർദിച്ചത്. മർദനത്തെ തുടർന്ന് വൈഷ്ണവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

മേലൂർ സ്വദേശിനിയായ യുവതിയെ ഭർതൃമാതാവിൻ്റെ കാമുകനായ സംഘപരിവാർ നേതാവ് സത്യവാൻ മർദിക്കുകയായിരുന്നു. ബൈക്കിലെത്തിയ സത്യവാൻ വൈഷ്ണവിയുടെ മുഖത്ത് താക്കോൽ ഉപയോഗിച്ച് തല്ലി പരിക്കേൽപ്പിച്ചു. മർദനത്തിൽ വൈഷ്ണവി യുടെ മുഖത്തിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഭർത്താവിൻ്റെ അമ്മയും സത്യാവാനുമായുള്ള ബന്ധത്തെ വൈഷ്ണവി എതിർത്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News