കോഴിക്കോട് കനാൽ തകർന്നു

കോഴിക്കോട് ജില്ലയിലെ മരുതോങ്കരയിൽ വലതുകര കനാൽ തകർന്ന് വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രിയിലാണ് കനൽ തകർന്നത്. രണ്ട് വീട്ടുകാരെ മാറ്റി പാർപ്പിച്ചു. കൃഷിനാശവും ഉണ്ടായി. പെരുവണ്ണാമൂഴി ഡാമിന്റെ കനലിലേക്കുള്ള ഷട്ടർ അടച്ചാണ് താൽക്കാലികമായി പരിഹരിച്ചത്.

ഉരുൾ പൊട്ടലിന് സമാനമായി കല്ലുകളു മണ്ണും മരങ്ങളും വെള്ളത്തിനൊപ്പം താഴേക്ക് ഒഴുകി. വീടുകളിലും റോഡിലും കൃഷിയിടങ്ങളിലും വെള്ളം കയറി. വലിയ തരത്തിലുള്ള കൃഷി നാശവും ഉണ്ടായി.

അഞ്ച് വീടുകളിൽ ആണ് വെള്ളം കയറിയത്. രണ്ട് വീട്ടുകാരെ ഒഴിപ്പിച്ചു. നാൽപ്പത്തിയഞ്ചിലേറെ വർഷം പഴക്കമുള്ളതാണ് കനാൽ. കോൺക്രീറ്റ് ഉൾപ്പെടെയുള്ള ഭാഗം ദ്രവിച്ചതും ദ്വാരങ്ങൾ വന്നതും ബലക്ഷയത്തിന് കാരണമായി. എല്ലാ വർഷവും തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്താറുണ്ടായിരുന്നു.

ഈ പ്രാവശ്യം കേന്ദ്ര സർക്കാൻ അനുമതി നിഷേധിച്ചു. ഇതുകാരണം മണ്ണും മരങ്ങളും അടിഞ്ഞുകൂടി കൃത്യമായി കനാൽ വൃത്തിയാക്കാത്തത് വെള്ളം ഉയരാനും ഇടയാക്കി.

പെരുവണ്ണാമൂഴി ഡാമിന്റെ കനലിലേക്കുള്ള ഷട്ടർ അടച്ചാണ് താൽക്കാലികമായി പരിഹരിച്ചത്. കനാൽ തകർന്നതോടെ വടകര താലൂക്കിലേക്കുള്ള ജലമൊഴുക്ക് നിർത്തി വെച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ പുനർ നിർമ്മിക്കുമെന്നാണ് അധികൃതർ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News