ഇത് അഞ്ച് പെണ്ണുങ്ങളുടെ തേരോട്ടം

ലോക വനിതാ ദിനം ഓർമപ്പെടുത്തലാണ് സ്ത്രീ സുരക്ഷയുടെ ,സ്ത്രീ ശക്തിയുടെ പൊരുതി വിജയം നേടുന്ന സ്ത്രീത്വത്തിന്റെ സമസ്ത മേഖലയിലെയും പോരാട്ടത്തിന്‍റെ പ്രതീകമാണ് ഓരോ സ്ത്രീയും. ഇന്നിപ്പോള്‍ യുദ്ധമുഖത്ത് സൈനികരായി പൊരുതുന്ന സ്ത്രീകളുണ്ട്.ബഹിരാകാശയാത്രയ്ക്ക് പോകുന്ന സ്ത്രീകളുണ്ട് അങ്ങനെ സ്ത്രീകള്‍ എത്താത്ത മേഖലകള്‍ ഇന്ന് ഇല്ല എന്നു തന്നെ അടയാളപ്പെടുത്താം. പുരുഷനൊപ്പമല്ല സ്ത്രീ പുരുഷനേക്കാള്‍ ഒരുപിടി മുന്നില്‍ തന്നെയാണ്… അവര്‍ അത് പൊരുതി നേടിയതാണ്.

ഈ ലോകത്തുള്ള മനുഷ്യരുടെ നേർപകുതിയോളം സ്ത്രീകളാണ്. അവരുടെ പ്രശ്നങ്ങൾ, ആശയങ്ങൾ, അഭിലാഷങ്ങൾ – ഇവയൊക്കെ ചർച്ചയാക്കാനുള്ള ദിനം കൂടെയാണ് ലോക വനിതാ ദിനം. ഒപ്പം അവരുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും. അവഗണിക്കപെടുന്ന സ്ത്രീത്വത്തില്‍ നിന്നും ആദരിക്കപ്പെടുന്ന സ്ത്രീത്വത്തിലേക്ക് മാറാന്‍ കഴിഞ്ഞു എന്നതാണ് ഇന്നത്തെ സ്ത്രീകളുടെ വിജയം.

അങ്ങനെയുള്ള അഞ്ചു സ്ത്രീകളെയാണ് നാമിന്ന് പരിചയപെടുന്നത്…

1. സഞ്ചയിത യാദവ്

2015 സെപ്റ്റംബറിലാണ് 25 വയസുകാരിയായ സഞ്ചയിത യാദവിനെ തന്റെ മുൻ കാമുകൻ ആസിഡുമായി വന്ന ആക്രമിച്ചത്. സൗമൻ സാഹ എന്നായിരുന്നു അയാളുടെ പേര്. ബൈക്കിൽ വന്ന അവന്‍ സഞ്ചയിതയ്ക്ക് മുന്നിൽ നിർത്തി ഒരു കുപ്പിയിൽ നിന്ന് ആസിഡ് അവളുടെ മുഖത്തേക്ക് എറിഞ്ഞു. പെട്ടെന്ന് തന്നെ അവള്‍ മുഖം തിരിക്കാന്‍ ശ്രമിച്ചുവെങ്കിലും വൈകിപ്പോയിരുന്നു. ആസിഡ് അവളുടെ തൊലിയെ കാര്‍ന്നു തിന്നു തുടങ്ങിയിരുന്നു. പിന്നീടുള്ള കുറച്ച് മാസങ്ങള്‍ കഷ്ടപ്പാടുകളുടേത് മാത്രമായിരുന്നു. വിധവയായ അവളുടെ അമ്മ അവളെ ചികിത്സിക്കാന്‍ നിരവധി ലോണുകള്‍ എടുത്തു.

മുഖത്തേക്ക് ആസിഡൊഴിച്ചു, മുഖം പൊള്ളിയടർന്നു, എന്നാൽ ജീവിതത്തിൽ തോല്‍ക്കാതെ സഞ്ചയിത | life of acid attack survivor Sanchayita Yadav

ശാരീരികമായ വേദനകള്‍ മാത്രമായിരുന്നില്ല സഞ്ചയിതയെ കാത്തിരുന്നത്. ആളുകള്‍ അവളുടെ മുഖത്ത് നോക്കി കളിയാക്കി ചിരിച്ചു. കുത്തുവാക്കുകള്‍ കൊണ്ട് വേദനിപ്പിച്ചു. എന്നാല്‍, ഒരുദിവസം അവള്‍ തീരുമാനിക്കുക തന്നെ ചെയ്തു, സധൈര്യം ജീവിതത്തെ നേരിടണം. അവള്‍ മുഖം മറച്ചിരുന്ന ദുപ്പട്ട ഉപേക്ഷിച്ചു. അങ്ങനെ അവൾ താൻ അനുഭവിച്ച വേദനകൾക്കുമുന്നിൽ നിയമപോരാട്ടം നടത്തി മുന്നോട്ടുതന്നെപോയി. ഇന്നവൾ ആസിഡ് ആക്രമണത്തിന് ഇരയായവർക്ക് ഒരു പ്രചോദനമാണ്.ഇന്ന്, അതിജീവിച്ചവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനും അവരെ ആക്രമിക്കുന്നവരെ ശിക്ഷിക്കുന്നതിനും ഒ hbരു മനുഷ്യാവകാശ സംഘടനയോടൊപ്പം അവൾ പ്രവർത്തിക്കുന്നു.

2.കമലാ ഹാരിസ്

അമേരിയ്ക്കൻ വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് കമലാ ഹാരിസ്. തമിഴ് സ്വദേശിയായ ശ്യാമള ഗോപാലന്റെയും ജമൈക്കൻ വംശജനായ ഡൊണാൾഡ് ജെ ഹാരിസിന്റെയും മകളായി, 1964 ഒക്ടോബർ 20നാണ് കമലാ ഹാരിസ് ജനിയ്ക്കുന്നത്. കമലാ ഹാരിസിന് 7 വയസുള്ളപ്പോൾ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി. 12-ാം വയസിൽ അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം കാനഡയിലെ ക്യൂബിക് മോൺട്രിയിലേയ്ക്ക് കമല ഹാരിസ് താമസം മാറ്റി. കമലാ ഹാരിസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതിൽ തന്ത്ര പ്രധാനമായ പങ്കുവഹിച്ചത് ആ പ്രദേശമാണ്.

What We Know About Kamala Harris' Family Members | HuffPost Life

പ്രദേശത്തെ കുട്ടികളെ ലോണിൽ കളിയ്ക്കുന്നതിൽനിന്നും വിലക്കിയ കെട്ടിട ഉടമയോട് അതിശക്തമായി പ്രതികരിയ്ക്കുമ്പോൾ, കമല കൗമാരകാരിയായിരുന്നു. രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ഐക്യ-അനൈക്യങ്ങൾ കണ്ടുവളർന്ന കമലയുടെ ബാല്യ കൗമാരങ്ങൾക്ക് മൂർച്ച കൂടുന്നതെങ്ങനെയാണ്. തെറ്റിനെതിരെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുന്ന കമല പുരോഗമന സമൂഹത്തിനേറെ പ്രിയങ്കരിയാണ്.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലെ ഹാർഡ് വേർഡ് യുണിവേയ്സിറ്റിയിൽനിന്നും, രാഷ്ട്ര തന്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. തുടർന്ന് കാലിഫോർണിയയിൽ നിന്ന് നിയമ ബിരുദം നേടിയ കമല അഭിഭാഷക വൃത്തിയിലേർപ്പെട്ടു.

കമലാ ഹാരിസ്, അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ വനിത മാത്രമല്ല. വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വർഗ്ഗക്കാരി കൂടിയാണ്. കടുത്ത വർണ്ണ വിവേചനം നേരിടുന്ന അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ, അതുകൊണ്ടുതന്നെ കമലയുടെ സ്ഥാനാരോഹണത്തിനേറെ പ്രാധാന്യമുണ്ട്. 2010ൽ സ്റ്റേറ്റ് അറ്റോർണി ജനറലായി നിയമതയായാണ് കമല തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. കമലയുടെ ചരിത്രത്തിലേക്കുള്ള യാത്രയാരംഭിയ്ക്കുന്നത് 2016ൽ അമേരിയ്ക്കൻ സെനറ്റ് അംഗമാകുന്നതയോടെയാണ്. ആ സ്ഥാനത്തെത്തുന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ വംശജയും രണ്ടാമത്തെ ആഫ്രിക്കൻ-അമേരിയ്ക്കൻ വംശജയുമാണവർ.

Kamala Harris Makes History as First Woman and Woman of Color as Vice President - The New York Times

ആരോഗ്യ മേഖലയിലെ സ്വകാര്യ ഇൻഷുറൻസ് കുത്തകയ്‌ക്കെതിരെയുള്ള നടപടികൾ, ജനപക്ഷത്തു നിന്നുള്ള സൂക്ഷ്മമായ ഭരണ നിർവഹണം, നികുതി വർദ്ധനവില്ലാതെ തന്നെ മദ്ധ്യവർഗ്ഗകാർക്കും സർക്കാർ ആരോഗ്യ ഇൻഷുറൻസ് സംവിധാനം, ഗർഭചിദ്ര വിഷയത്തിലെ ഉറച്ച നിലപാടുകൾ, എന്നിവയെല്ലാം കമലാ ഹാരിസിന്റെ സെനറ്റ് പദവിയുടെ ആദരവ് വർദ്ധിപ്പിച്ച കാര്യങ്ങളയിരുന്നു. തുടർന്നുള്ള തിരഞ്ഞെടുപ്പുകളിലും കമലാ ഹാരിസിന്റെ ജനപിന്തുണ വർദ്ധിക്കാൻ കമലയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഉപകരിച്ചു.

രാജ്യത്തിന്റെയും വ്യക്തികളുടെയും കാഴ്ചപ്പാടുകൾ തമ്മിൽ വേർതിരിവില്ലാതെ അമേരിക്കയാണ് എന്റെ സ്വപ്നമെന്ന് പ്രഖ്യാപിച്ച കമലാ ഹാരിസ്, കൂടുതൽ ജന ഹൃദയങ്ങളിലേക്ക് വേരിറങ്ങിയത് ചുരുങ്ങിയ കാലം കൊണ്ടാണ്. വർണ്ണ വിവേചനത്തിനെതിരെ പോരാടുന്നവരുടെ തോളോടുതോൾ ചേർന്ന് പ്രവർത്തിയ്ക്കാൻ ഞാനുണ്ടാകുമെന്ന കമലയുടെ വാക്കുകളെ, ഏറെ പ്രതീക്ഷയോടെയാണ് അമേരിക്കയിലെ അരികുവൽക്കരിയ്ക്കപ്പെട്ട ജനവിഭാഗം നോക്കികാണുന്നത്.

പ്രയോഗികതയെ പുരോഗമന ചിന്തയുമായി ഇഴചേർത്തു പ്രശ്നം പരിഹരിയ്ക്കുന്ന നേതാവെന്ന ഖ്യാതിയും ഇതിനോടകം കമലാ ഹാരിസിന് സ്വന്തം. 2014ൽ വിവാഹിതയായ കമലാ ഹാരിസിന്റെ ജീവിത പങ്കാളി ഡഗ്ലസാണ്.

3.ആശാ കന്ദാര

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിതത്തിൽ ഉന്നത വിജയം നേടുകയെന്നത് അത്ര നിസാരമായ കാര്യമല്ല. എന്നാൽ ആ വിജയത്തിലൂടെ മറ്റുള്ളവർക്ക് പ്രചോദനമാകുകയാണെങ്കിലോ.. അത്തരത്തിൽ സമൂഹത്തിലെ സ്ത്രീകൾക്ക് തന്നെ മാതൃകയാകുകയാണ് ആശാ കന്ദാര എന്ന യുവതി.

തൂത്തുവാരി നടന്ന അതേ നഗരത്തിൽ തന്നെ ഡെപ്യൂട്ടി കളക്ടറായി തിരികെ എത്തിയാണ് ആശ വിസ്മയിപ്പിച്ചിരിക്കുന്നത്.രാജസ്ഥാനിലെ ജോദ്പൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായിരുന്നു ആശാ കന്ദാര എന്ന രണ്ട് കുട്ടികളുടെ അമ്മ.

Woman of substance! Sweeper clears Rajasthan Administrative Service Examination, to become deputy collector

1997 ൽ ആയിരുന്നു ആശയുടെ വിവാഹം എന്നാൽ ദാമ്പത്യ ജീവിതം അധിക നാൾ നീണ്ടുനിന്നില്ല. കുടുംബം പുലർത്താൻ തെരുവിലേക്കിറങ്ങി തൊഴിൽ എടുത്തു തന്നെ മക്കളെ പോറ്റിയ ആൾ കഷ്ടതകൾക്കിടയിലും തന്റെ വിദ്യാഭ്യാസം തുടർന്നു.2016ൽ ആശ ബിരുദധാരിയായി. രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയായിരുന്നു ആശയുടെ അടുത്ത ലക്ഷ്യം. അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയ്ക്ക് തയാറാകുന്നതിനിടയിലാണ് ജോദ്പുർ കോർപ്പറേഷനിൽ തൂപ്പുകാരിയായി നിയമിതയാകുന്നത്. ആ ജോലിയിൽ ഇരിക്കുമ്പോഴാണ് ഐഎഎസ് എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ചുവടുകൾ വച്ചുകൊണ്ടാണ് ഭരണ സംവിധാനത്തിന്റെ ഉയരങ്ങളിലേക്ക് കയറുന്നത്.

40-Year-Old Sanitation Worker and Single Mother of Two Clears Rajasthan Administrative Service Exam | #WhatMumsAreTalkingAbout,#Inspiring | Momspresso

എരിഞ്ഞു തീരുമായിരുന്ന ഒരു തീയിൽനിന്നും പടർന്നു പന്തലിക്കാൻ ഒരു തണ്ടില്ലാതിരുന്നിട്ടും ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ആശ പറന്നുയർന്നത് സിവിൽ സർവീസ് എന്ന ബാലികേറാ മലയിലേക്കായിരുന്നു. ആശ ഒരു പ്രതീക്ഷയാണ് വീഴുന്നതല്ല, വീണിടത്തുനിന്ന് ഉയർത്തെഴുന്നേൽക്കുന്നതാണ് വിജയം എന്നുള്ള പ്രതീക്ഷ.

4 മീര ഭായ് ചന്നു

റിയോ ഒളിയമ്പിക്സിൽ ഇന്ത്യക്ക് ഏറെ പ്രതീക്ഷ ഉള്ള താരം ആയിരുന്നു മീര ഭായ് എന്ന ഭാരധ്വഹനകാരി എന്നാൽ കണ്ണീരായിരുന്നു ഫലം. കാരണം മല്ലേശ്വരി തുടങ്ങി വച്ച മെഡൽ നേട്ടം ആവർത്തിക്കുമെന്ന് കരുതിയതു ചന്നു വിലൂടെ ആണ് എന്നാൽ മത്സരം പൂർത്തിയാകാതെ കണ്ണീരോടെ വിടപറഞ്ഞ ചാനുവിനെ ലോകം ഉറ്റു നോക്കിയത് നിസ്സഹായതയോടെയാണ്. തുടർന്ന് ചാനുവിന് നേരിടേണ്ടി വന്നത് വിമർശനം, മാത്രമാണ് .വിഷാദ രോഗത്തെപോലും അതിജീവിച്ചു വീഴമായിരുന്നു… അന്ന് റിയോ ഒളിംപിക്സിൽ വീണ കണ്ണ് നീര് അവർ ടോക്കിയോ ഒളിംപിക്സിലൂടെ മറുപടി പറഞ്ഞു കൊണ്ടായിരുന്നു പകരംവീട്ടിയത്. ഇന്ന് അവൾ ഇന്ത്യയിലെ കോടിക്കണക്കിനു ആളുകളുടെ ഒളിമങ്ങാത്ത പ്രതീക്ഷയായാണ്.

Mirabai Chanu Bio, Career, Medals, Net Worth, Coach, Parents and more » FirstSportz

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള ചെറു ഗ്രാമം ആയ നോം പൂക് കാപ്ച്ചിങ്ങിൽ ഒരു ദരിദ്ര കുടുംബത്തിൽ 1994 ഓഗസ്റ് 8 നു ആയിരുന്നു ചാനുവിന്റെ ജനനം ചെറു പ്രായത്തിലെ കായിക കാര്യങ്ങളിൽ മിടുക്കി ആയിരുന്നു മീര.

ചന്നുവിന്റെ സഹോദരങ്ങൾക്ക് ഫുട്ബോൾ ആയിരുന്നു കമ്പo ഫുട്ബോൾ കളിച്ചു ദേഹം മുഴുവൻ ചെളിയുമായി വരുന്ന സഹോദരങ്ങളെ ചെന്നു എന്നും വഴക്ക് പറയുമായിരിന്നു .ചന്നു ആണെങ്കിൽ ഒരു വൃത്തിക്കാരിയും ചെളി പുരളാത്ത ഒരു കായിക ഇനം മതി എന്ന് ചെന്നു തീരുമാനിക്കുന്നതും അതിനുശേഷം ആണ് അങ്ങനെ അമ്പെയ്ത്തിൽ പരിശീലനം നേടാം എന്ന് തീരുമാനിച്ചു .

മണിപ്പൂർകാർക്കു അമ്പെയ്ത്തിലുള്ള പ്രാവിണ്യം രാജ്യം ശ്രദ്ധിച്ചു തുടങ്ങുന്ന കാലമായിരുന്നു അത് അമ്പെയ്ത്തിൽ പേരെടുക്കാനുള്ള ആഗ്രഹവുമായി ചന്നു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയെ ചെന്നു സമീപിച്ചു. 2008 ൽ ഇംഫാലിൽ നിന്ന് ചാനു നടത്തിയ ആ യാത്രയാണ് ചാനുവിന്റെ ജീവിതം മാറ്റി മറിച്ചത്
ഇവിടെ വച്ചാണ് ചന്നു വെയിറ്റ് ലിഫ്റ്റിങ്ങിലെ ഇതിഹാസം ആയ കുഞ്ഞു റാണി ദേവിയെ കാണുന്നത് .ആ പരിചയവും നിർദ്ദേശവും ആണ് ചാനുവിനെ വെയിറ്റ് ലിഫ്റ്റിങ്ങിൽ എത്തിച്ചത് ദിവസവും 22 km നടന്നു പരിശീലനം നടത്താൻ ചന്നുവിനെ പ്രയത്നിപ്പിച്ചതും ഈ പരിചയം ആണ്.

Mirabai Chanu promised free movie tickets for life

വെയിറ്റ് ലിഫ്റ്റിങ്ങിൽ നേട്ടം കണ്ടെത്തി തുടങ്ങിയതോടെ ഇന്ത്യൻ റയില്വേയില് ചീഫ് ഇൻസ്‌പെക്ടർ റാങ്കിൽ ജോലിയും ലഭിച്ചു. 2014 ൽ കൺവെൽത് ഗെയിംസിൽ വെള്ളിമെഡലും 2016 സീനിയർ നാഷണൽ മത്സരത്തിൽ സ്വർണ്ണവും ചന്നു നേടി .എന്നാൽ റിയോ ഒളിംപിക്സിൽ നടന്നത് ചന്നുവിനെ സംബന്ധിച്ചു മറക്കാൻ ആഗ്രഹിക്കുന്ന ചാപ്റ്റർ ആയിരുന്നു.തന്റെ 21-ാം വയസ്സിൽ ആദ്യ ഒളിമ്പിക്സിൽ ഇറങ്ങിയായ ചന്നുവിന് റിയോയിൽ പ്രതീക്ഷക്കൊത്ത ഉയരാൻ സാധിച്ചില്ല മത്സരം പൂർത്തിയാകാത്തവരുടെ പട്ടികയിൽ ആയിരുന്നു ചന്നുവിന്റെ സ്ഥാനം.

ഇന്ത്യയിൽ തീരെച്ചെത്തിയ ചന്നുവിന് നേരിടേണ്ടി വന്നത് കടുത്ത പ്രധിഷേധം ആയിരുന്നു .ഇന്ത്യയെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയ വനിതാ എന്നാണ് മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചത്.
വിമർശനങ്ങളെയും അധിക്ഷേപങ്ങളെയും അതിജീവിച്ചു ചന്നു ടോക്കിയോ ഒളിംപിക്സിൽ എത്തിയത് 49 kg യിലെ വെയിറ്റ് ലിഫ്റ്റിങ്ങിൽ ലോക 2 -ാം നമ്പർ കാരിയായിട്ടാണ് .ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഡൽ വേട്ടയായ ഈ ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി ആദ്യ മെഡൽ നേടി ചന്നു ചരിത്രം തിരുത്തി കുറിച്ച് കൊണ്ടാണ് മറുപടി പറഞ്ഞത്.

സായി കോമപ ലാമിയായാണ് എന്നും പ്രോത്സാഹനം നൽകിയ ചന്നു വിന്റെ അമ്മ സക്ക കേതി മിതരോ ആണ് പിതാവ് 182 സെന്റിമീറ്റർ ഉയരവും 49 kg ഭാരവുമുള്ള ചാനു ഇന്ത്യയുടെ അഭിമാനം ആകാശം മുട്ടെ എത്തിച്ച കുറിയ സൂര്യനാണ്.

5 ലോവ്ലിന ബോർഗോഹെയ്ൻ

ഒരു ദിവസം ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തിക്കന്റ ബർഗോഹെൻ വഴിയിൽ നിന്ന് കുട്ടികൾക്കായി കുറച്ച് മധുരപലഹാരങ്ങൾ വാങ്ങി. മൂന്ന് പെൺകുട്ടികൾക്കും നൽകി. തിക്കന്റെ ഏറ്റവും ചെറിയ മകൾ കടലാസുമായിവന്നു അതിലെ കഥ വായിച്ചു തരുമോ എന്ന് ചോദിച്ചു. പലഹാരം പൊതിഞ്ഞുകൊണ്ടു വന്ന ആ കടലാസിലുണ്ടായിരുന്നത് ബോക്‌സിങ് വേൾഡ് ചാമ്പ്യൻ ആയിരുന്ന മുഹമ്മദലിയുടെ കഥയായിരുന്നു. കഥ പറയാൻ പറഞ്ഞ ആ കുട്ടിയാണ് ലോവ്ലിന ബോർഗോഹെയ്ൻ. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വേണ്ടി ബോക്‌സിങ് മെഡൽ നേടിയവൾ.

Lovlina Borgohain (@LovlinaBorgohai) / Twitter

മേരി കോം അമിത് പങ്കലുമടക്കം 9 ബോക്‌സേഴ്‌സ് ടോകിയോയിലേക്ക് പോയി. പലരും ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടാനായത് അസമിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നുവന്ന ലോവ്ലിന ബോർഗോഹെയ്ൻ ആണ്.

ബിസിനസുകാരനായ അച്ഛൻ വീട്ടമ്മയായ അമ്മ, രണ്ട് ചേച്ചിമാരുമടങ്ങുന്ന കുടുംബത്തിൽ ജനിച്ചു. കിക് ബോക്‌സിങ് താരമാകണമെന്ന അമ്മയുടെ ആഗ്രഹമാണ് ലോവ്‌ലിനെ കിക് ബോക്‌സിങിൽ എത്തിച്ചത്. 14ാം വയസിൽ ഹൈസ്‌കൂളിൽ വച്ച് നടന്ന സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സെലക്ഷനിൽ പങ്കെടുത്തു. ലോവ്‌ലിന കോച്ചിന്റെ ശ്രദ്ധ പേടിച്ചു പറ്റി . തുടക്കം ഇവിടെ നിന്നായിരുന്നെങ്കിലും ബോക്‌സിങ് സീരീസായത്. കൽക്കട്ട സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് വിൻ ചെയ്തപ്പോഴാണ്. 2017 ലെ ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് മെഡൽ നേടി തന്റെ വരവ് ലോകത്തെ അറിയിച്ചു.

Lovlina Borgohain: 5 things to know about the two-time World Championships bronze medallist

2018 ൽ കൺവെൽത് ഗെയിംസിൽ പങ്കെടുത്തെങ്കിലും പരാജയം ആയിരുന്നു ഫലം .തോറ്റു തുടങ്ങിയെങ്കിലും തുടർന്ന് വന്ന 2019 ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയായിരുന്നു ലോവ്ലിന അതിനു മറുപടി നൽകിയത്. 2020ഏഷ്യൻ ഒളിമ്പിക്സിൽ ക്വാളിഫയറിൽ ഉസ്ബക്കിസ്ഥാനെറ് ബോക്സറേ പരാജയപ്പെടുത്തി ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി .ആസ്സാമിൽ നിന്ന് ഒളിമ്പിക്സിനു യോഗ്യത നേടുന്ന ആദ്യ വനിതാ താരവും ലോവ്ലിന ആണ്

എന്നാൽ കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇറ്റലിയിൽ വച്ച് നടക്കുന്ന ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽ പങ്കെടുക്കാൻ അവർക്കു കഴിഞ്ഞില്ല.

ഒളിമ്പിക്സിന് തൊട്ടുമുൻപായി ഏഷ്യന് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിക്കൊണ്ട് ലോവ്ലിന തന്റെ പോരാട്ട വീര്യം ഒരിക്കൽക്കൂടി ലോകത്തിനു കാണിച്ചു കൊടുത്തു .ടോക്കിയോ ഒളിംപ്ക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടിയ എക താരം ലൗലിന മാത്രമാണ്…പലഹാരം പൊതിഞ്ഞു കൊണ്ടുവന്ന കടലാസ്സിൽ തുടങ്ങിയ 23 വയസ്സുകാരിയുടെ യാത്ര ഇന്ന് എത്തിനിൽക്കുന്നത് ഇന്ത്യയിലെ നൂറ്റിരണ്ടുകോടി ജന്മനസ്സുകളുടെ മനസ്സിലാണ്.

Lovlina Borgohain Career: Tokyo Olympics 2020 Bronze medallist Lovlina Borgohain's career highlights in photos

ഇന്ന് സമത്വവും നീതിയും ഇരന്ന് വാങ്ങുന്നവരല്ല സ്ത്രീകള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് തങ്ങള്‍ക്ക് അവകാശ പെട്ടത് ഒരണുപോലും വിട്ടുകൊടുക്കാതെ പിടിച്ച് വാങ്ങുന്നവരാണ് സ്ത്രീകള്‍,പൊതു ഇടങ്ങള്‍ ഇന്ന് സ്ത്രീകള്‍ക്ക് അന്യമല്ല,തൊഴിലിടങ്ങള്‍ അന്യമല്ല,അങ്ങനെ സ്ത്രീ എങ്ങും വേര്‍തിരിവ് അനുഭവിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം അത് ഓരോരുത്തരുടെയും കടമയാണ്.

സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെയും കടമയാണ് സ്ത്രീ സുരക്ഷ,ലോകം സ്ത്രീയുടെതും പുരുഷന്റെതുമാണ്.പുരുഷനുള്ള എല്ലാ അവകാശവും ഈ ലോകത്തില്‍ സ്ത്രീക്കുണ്ട്.സ്ത്രീ പിന്നിലല്ല മുന്നിലാണെന്ന ഓര്‍മ്മപ്പെടുത്തല്‍ അത് കേവലം വനിതാ ദിനത്തില്‍ മാത്രമല്ല എല്ലാ ദിനവും ഉണ്ടാകണം.അതാണ്‌ ഈ വനിതാ ദിനത്തിലെ ഓര്‍മപെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here