കോട്ടയം ഈരാറ്റുപേട്ടയില്‍ നാല് വയസുകാരന്‍ വീടിന്റെ ഗേറ്റ് വീണ് മരിച്ചു

കോട്ടയം തിരുനക്കര പുത്തന്‍പള്ളി മുന്‍ ഇമാമിന്റെ ചെറുമകന്‍ കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മരിച്ചു. പുത്തന്‍പള്ളി മുന്‍ ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്സന്‍ അലി (3) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം.

വീടിന് മുന്നിലെ ഗേറ്റില്‍ കയറി അടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഗേറ്റ് തലയില്‍ ഇടിച്ചാണ് മരണം സംഭവവിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News