ഇടുക്കിയില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവില്‍ നിന്നും ആസിഡ് ആക്രമണം

വനിത ദിനത്തില്‍ ഇടുക്കി മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് അക്രണം. പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. നാല്‍പത് ശതമാനം പൊള്ളലേറ്റ സോന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രകോപന കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. പ്രതി രാഹുല്‍ പൊലീസ് കസ്റ്റഡിയില്‍.

സംഭവത്തെ കുറിച്ച് ദൃക്സാക്ഷി പറഞ്ഞതിങ്ങനെ : ‘ആ കുട്ടി വീട്ടില്‍ നില്‍ക്കുകയായിരുന്നു. ഇവന്‍ പിടിച്ചുവലിച്ച് പുറത്തേക്ക് കൊണ്ടുവന്നു. നീ എന്താ കാണിക്കുന്നേ വിടടാ എന്ന് പറഞ്ഞപ്പോള്‍ കുഴപ്പമൊന്നുമില്ല ചേട്ടാ എന്ന് പറഞ്ഞു. അത് കഴിഞ്ഞപ്പോഴേക്കും അവന്‍ ആസിഡ് എടുത്ത് ഒഴിച്ചു. ഉടനെ ഞാന്‍ വടിയെടുത്ത് അടിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ഓടി’.

കുടുംബ പ്രശ്നത്തെ തുടര്‍ന്ന് സോന സുഹൃത്ത് ഷാരോണിന്റെ വീട്ടില്‍ മൂന്ന് ദിവസമായി വന്ന് താമസിക്കുകയായിരുന്നു. ഈ വീട്ടില്‍ വന്നാണ് സോനയുടെ മുന്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. ബന്ധം വേര്‍പ്പെടുത്തിയ ശേഷവും രാഹുല്‍ സോനയെ ശല്യപ്പെടുത്തുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സോനയെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ മുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News