ഇടുക്കിയില്‍ പേപ്പട്ടി ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം നിരവധി പേര്‍ക്ക് പരുക്ക്

ഇടുക്കി നെടുങ്കണ്ടം രാമക്കല്‍മേട്ടില്‍ പേപ്പട്ടി ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൂന്നു പേര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്.

കോമ്പമുക്ക് സ്വദേശികളായ ആഗസ്തി, പങ്കജവല്ലി, നോയല്‍ എന്നിവര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിന് ശേഷവും മൂന്നോളം ആളുകള്‍ക്ക് കടിയേറ്റു. ഇവരെ തൂക്കുപാലത്തും നെടുങ്കണ്ടത്തുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ സ്‌കൂളിലേക്ക് പോകുവാന്‍ എപ്പോഴായിരുന്നു ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോയലിന് കടിയേറ്റത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News