രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും,യുഡിഎഫിലും പ്രതിസന്ധി രൂക്ഷം. മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കെവി തോമസ്. സീറ്റ് സിഎംപിയ്ക്ക് വേണമെന്നാണ് സിപി ജോണിന്റെ വാദം. മുല്ലപ്പള്ളി മുതല്‍ ചെറിയാന്‍ ഫിലിപ്പുവരെ സീറ്റിനായി രംഗത്തുണ്ട്.
എംപിയാകാന്‍ ഒരാള്‍ക്കാണ് അവസരമുള്ളതെങ്കിലും വിരലില്‍ എണ്ണാവുന്നതില്‍ അധികമാണ് യുഡിഎഫിലെ സ്ഥാനമോഹികളുടെ എണ്ണം. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കെവി തോമസ് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു.
മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രാജ്യസഭയില്‍ എത്താന്‍ ആഗ്രഹമുണ്ട്. നേതൃത്വത്തോട് ഇക്കാര്യം അറിയിച്ചെങ്കിലും മുല്ലപ്പള്ളി പരസ്യപ്രതികരണത്തിനില്ല.
യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസനും വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പ് വരെയുള്ള നേതാക്കള്‍ സീറ്റിനായി ചരടുവലികള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടയിലാണ് ഏക സീറ്റിനായി സിഎംപിയുടെ അവകാശവാദം.
കെവി തോമസിന്റെയും മുല്ലപ്പള്ളിയുടെ ദില്ലി ബന്ധം, എംഎം ഹസന് ആന്റണിയുമായുള്ള അടുപ്പം,എഐസിസി ആര്‍ക്കൊപ്പമാകും, ഏക സീറ്റ് ആര്‍ക്കു ലഭിക്കുമെന്നൊക്കെയാണ് ഏവരും ഒറ്റുനോക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.