
സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. നൈജിരീയൻ സ്വദേശിയായ യുവാവിനെ ദില്ലിയിലെ ഉത്തംനഗറിൽ നിന്നാണ് പിടി കൂടിയത്.
സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. പൊലീസ് മേധാവിയുടെ പേരിൽ വാട്ആപ്പ് ചാറ്റ് നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.
പൊലീസ് മേധാവിയുടെ പേരിലുള്ള വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയിൽ നിന്ന് 14 ലക്ഷം രൂപയാണ് തട്ടിയെടുത്തത് ..ഓൺ ലൈൻ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിക്കുന്നത്.
പിന്നാലെ സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോൾ പോലീസ് മേധാവിയുടെ വ്യാജം അകൗണ്ട് വഴി സന്ദേശമായച്ചാണ് തട്ടിപ്പ് നടത്തിയത്.
ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടുമെന്നുമായിരുന്നു പോകിസ് മേധാവിയുടെ ചിത്രം വച്ച വാട്സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞത്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here