ഇടുക്കി ജലാശയത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടത്ത് ഇടുക്കി ജലാശയത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. അതിഥി തൊഴിലാളിയാണ് മരിച്ചതെന്നാണ് വിവരം. എന്നാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് 5.30നാണ് ഇടുക്കി ജലാശയത്തിന്റെ ഭാഗമായ വെള്ളിലാംകണ്ടം കുഴൽപാലത്തിനു സമീപം ആനക്കുഴി മേഖലയോടു ചേർന്ന പ്രദേശത്ത് ഒരാളെ കാണാതായെന്ന വിവരം പുറത്തുവന്നത്.

പച്ച ടീ ഷർട്ട് ധരിച്ച ഒരാൾ ജലാശയത്തിലേക്ക് ഇറങ്ങിയതായും പിന്നീട് കരയ്ക്ക് കയറിയില്ലെന്നും മറുകരയിൽ നിന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. രാത്രി പൊലീസും അഗ്നിശമനസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് ചൊവ്വ രാവിലെ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News