യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കും; എണ്ണ വില വർധിക്കുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രി

എണ്ണ വില വർധിക്കുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രി മന്ത്രി ഹർദീപ് സിങ് പൂരി. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ യുദ്ധത്തിന്റെ മറവിൽ കേന്ദ്രം ഇന്ധനവില വർധിപ്പിക്കുമെന്ന് പല ഭാഗങ്ങളിൽ നിന്നും ആക്ഷേപം ഉയർന്നിരുന്നു.

യുക്രൈൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്നാണ് മന്ത്രി ഹർദീപ് സിങ് പൂരി പറയുന്നത്. ഇന്ധനവില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും എന്നാൽ ഇന്ധനലഭ്യത സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

അഞ്ചു സംസ്ഥാനങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില വർധനവിനൊരുങ്ങിയിരിക്കുകയാണ്‌ പെട്രോളിയം കമ്പനികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News