മലബാർ ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കെ എസ് യു ആക്രമണം

മലബാർ ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കെ എസ് യു ആക്രമണം. എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് സഞ്ജയ് ഉൾപ്പടെയുള്ള നാല് പ്രവർത്തകർക്ക് നേരെ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്

മാരകായുധങ്ങളുമായി കോഴിക്കോട് എൻ.ജി.ഒ യൂണിയൻ ഹാളിൻ്റെ സമീപത്ത് പെയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന വീടിൻ്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അതിക്രമിച്ച് കയറിയാണ് കെ എസ് യു പ്രവർത്തകർ
ആക്രമണം അഴിച്ചു വിട്ടത്.

ഇരുപതോളം വരുന്ന ക്രിമിനലുകളുമായി എത്തിയ കെ എസ് യു ജില്ല ഭാരവാഹികളാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. തലയ്ക്കു ഉന്നം വെച്ച് നടത്തിയ അക്രമത്തിൽ വിദ്യാർത്ഥികളുടെ പല്ലുകൾ പൊട്ടുകയും, മൂക്കിന്റെ പാലം തകരുകയും ചെയ്തു. ഒരു വിദ്യാർഥിയുടെ വാരിയെല്ലിന് പൊട്ടലുണ്ട്. ഇവർ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.

വിദ്യാർത്ഥികളിൽ നിന്നു ഒറ്റപ്പെട്ട കെ എസ് യു ബോധപൂർവ്വം അക്രമം സൃഷ്ടിച്ച് സാന്നിധ്യമറിയിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ ധീരജിന്റെ കൊലപാതകത്തിലും ചോരക്കൊതി മാറാത്ത കെ എസ് യു ക്രിമിനലുകൾ വ്യാപകമായി സംഘർഷം ഉണ്ടാക്കാൻ പരിശ്രമിക്കുകയാണ്.

ആക്രമികളെ വാരിപ്പുണരുന്ന കെപിസിസി പ്രസിഡന്റ്‌ ഉൾപ്പടെയുള്ളവരുടെ ഒത്താശയോടെയാണ് ഈ അക്രമങ്ങൾ നടക്കുന്നത്. കെ എസ് യുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമ പരമ്പരകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർത്തണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News