സുമിയിൽ ഒഴിപ്പിക്കല്‍ നടപടികൾ തുടങ്ങി; 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് പോള്‍ട്ടോവയിലേക്ക്

ദിവസങ്ങളായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്ന യുക്രൈനിന്റെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ നിന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങി. റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടങ്ങി പതിമൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സുമിയില്‍ ഒഴിപ്പിക്കല്‍ നടപടികകള്‍ ആരംഭിക്കുന്നത്.

11 മണിക്കൂര്‍ സമയമാണ് ഒഴിപ്പിക്കലിന് ലഭിച്ചിരിക്കുന്നത്. സുമിയിലെ സുരക്ഷിത പാത തുറന്നതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ തുടങ്ങിയെന്ന ആശ്വാസ വാര്‍ത്ത പുറത്ത് വരുന്നത്. ഇതിന് പിന്നാലെ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് സുമിയില്‍ നിന്നും പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെക്കന്‍ യുക്രൈന്‍ നഗരമായ പോള്‍ട്ടോവയിലേക്കാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റുന്നത്. സുമിയില്‍ നിന്നും 175 കിലോ മീറ്റര്‍ അകലെയാണ് പോള്‍ട്ടോവ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here