ഷെയ്ന്‍ വോണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണത്തില്‍ അസ്വാഭാവികതയില്ല

അന്തരിച്ച ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് തായ്ലന്‍ഡ് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെ തായ്ലന്‍ഡിലുള്ള വില്ലയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വോണിന്റേത് സ്വാഭാവിക മരണമാണെന്നും തായ് പോലീസ് പറഞ്ഞു. വോണിന്റെ ശരീരത്തിലും മുറിയിലും രക്തത്തുള്ളികള്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണമായത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടി വിശദമായി പരിശോധിച്ചശേഷം മരണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പോലീസ് ലഫ്. ജനറല്‍ സുര്‍ചാതെ ഹാക്പാണ്‍ പറഞ്ഞു. വോണിന്റെ മരണം സംബന്ധിച്ച എല്ലാ സാധ്യതകളും വിശദമായി പോലീസ് പരിശോധിച്ചിരുന്നുവെന്നും അസ്വാഭാവികതകള്‍ ഒന്നും കണ്ടെത്താനായില്ലെന്നും ഹാക്പോണ്‍ വ്യക്തമാക്കി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വോണിന്റെ കുടുംബത്തിനും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കുടുംബവും അംഗീകരിച്ചുവെന്നും വൈകാതെ വോണിന്റെ മൃതദേഹം ഓസ്‌ട്രേലിയന്‍ കൗണ്‍സലര്‍ ഓഫീസിലേക്കും അവിടെനിന്ന് ജന്മനാട്ടിലേക്കും കൊണ്ടുപോകുമെന്നും പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here