യുക്രൈനിലെ യുദ്ധവും എണ്ണവിലയുടെ കുതിപ്പും; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ ഇന്ത്യൻ രൂപ

യുക്രൈനിലെ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ ഇന്ത്യൻ രൂപ .  കഴിഞ്ഞ ദിവസം  ഒരു ദിർഹമിന് 21 രൂപ വരെയായി  വിനിമയ നിരക്ക് .

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം 21 ദിർഹത്തിലെത്തിയത്.  ഇതുവരെ 20.88 ആയിരുന്നു ഉയർന്ന വിനിമയനിരക്ക് .

പ്രവാസികൾക്ക് ശമ്പളം കിട്ടിയ സമയമായതിനാൽ പരമാവധി ആളുകൾ കഴിഞ്ഞ ദിവസങ്ങളിലായി പണം അയച്ചിരുന്നു .  സർക്കാറും റിസർവ് ബാങ്കും ഇടപെട്ടില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News