ഗോവയിലും ഉത്തരാഖണ്ഡിലും കുതിരകച്ചവട നീക്കങ്ങള്‍ തുടങ്ങി ബിജെപി

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ക്ക് ശേഷം ഗോവയിലും ഉത്തരാഖണ്ഡിലും കുതിരകച്ചവട നീക്കങ്ങള്‍ തുടങ്ങി ബിജെപി. മുംബൈയിലെ റിസോര്‍ട്ടിലേക്ക് സ്ഥാനാര്‍ത്ഥികളെ മറ്റാനുള്ള നടപടികള്‍ കോണ്‍ഗ്രസ് തുടങ്ങി. യു.പിയില്‍ സീറ്റുകള്‍ കുറയുമെന്ന എക്‌സിറ്റ്‌പോള്‍  പ്രവചനങ്ങളെ ആശങ്കയോടെയാണ് ബിജെപി കാണുന്നത്.

ഗോവയിലും ഉത്തരാണ്ഡിലും ബിജെപിക്കും കോണ്‍ഗ്രസിനും സാധ്യതയെന്നാണ് പല സര്‍വ്വെകളും പറയുന്നത്. വിജയിച്ചില്ലെങ്കിലും രണ്ടിടത്തും സര്‍ക്കാര്‍രൂപീകരീകരിക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.

അതിനിടെയാണ്  ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് ദില്ലിയിലെത്തി  പ്രധാനന്ത്രിയെ കണ്ടത്. ആവശ്യമെങ്കില്‍ പ്രതിപക്ഷത്തുള്ളഎം.ജി.പുിയുമായി സഖ്യത്തിന് തയ്യാറെന്നാണ് പ്രമോദ് സാവന്ദ് വ്യക്തമാാക്കിയത്. വിജയസാധ്യതയുള്ള  പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ ബിജെപി ലക്ഷ്യമിടുന്നതായും സൂചനയുണ്ട്.

ചില കോണ്‍ഗ്രസ് നേതക്കളുമായി ചര്‍ച്ചകള്‍ നടന്നു എന്ന സൂചനകളും പുറത്തുവരുന്നത്.  ഇതോടെ രാജസ്ഥാനിലും ഗുജറാാത്തിലും കണ്ടതുപോലെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടുകളിലേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് കോണ്‍ഗ്രസ്. ഗോവയിലെ സ്ഥാനര്‍ത്ഥികളെ ഉടനെ മുംബൈയിലേക്ക് കൊണ്ടുപോകും. യഥാര്‍ത്ഥ ഫലത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു പ്രിയങ്കഗാന്ധിയുടെ പ്രതികരണം.

യു.പിയില്‍ യോഗി ആദിത്യനാഥിന് അധികാര തുടര്‍ച്ച പ്രവചിക്കുന്നതാണ് ഇതുവരെ പുറത്തുവന്ന എല്ലാ സര്‍വ്വെകളും. എന്നാല്‍ നിലവിലെ 312 ല്‍ നിന്ന് ബിജെപിയുടെ സീറ്റ്‌നില 224 ആയി ചുരുങ്ങാമെന്ന പ്രവചനങ്ങളും ഉണ്ട്. നിലവിലുള്ള നൂറോളം സീറ്റുകള്‍ കുറഞ്ഞേക്കാമെന്നത് ബിജെപിയുടെ ഭാവി നീക്കങ്ങള്‍ക്ക്തിരിച്ചടിയാണ്.

അതേസമയം 270ന് മുകളില്‍ സീറ്റുകള്‍ ഉറപ്പെന്നാണ് ചില ബിജെപി നേതക്കളുടെ അവകാശവാദം. അധികാരം നിലനിര്‍ത്താനായാല്‍ യു.പിയിലെ മാത്രമല്ല, ദേശീയതലത്തിലെ കരുത്താനായ നേതാവായി കൂടി യോഗി മാറും. മോദിക്ക് ശേഷം അമിത്ഷാാ അല്ല യോഗി എന്ന ചര്‍ച്ചകളും തുടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News