ആരാധകന് ജഴ്‌സി സമ്മാനമായി നല്‍കി കോലി; അഭിനന്ദിച്ച് ആരാധകര്‍

ശാരീരിക വൈകല്യമുള്ള ആരാധകനെ ചേര്‍ത്തുനിര്‍ത്തി സമ്മാനം നല്‍കി വിരാട് കോലി. വിരാട് കോലിയെ അഭിനന്ദിച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് വിജയത്തിനുശേഷമാണ് കോലി ആരാധകന് സമ്മാനം നല്‍കിയത്.

മൊഹാലിയിലെ വിജയത്തിനുശേഷം ടീം അംഗങ്ങള്‍ക്കൊപ്പം ബസ്സില്‍ കയറാനൊരുങ്ങുകയായിരുന്നു കോലി. അതിനിടയിലാണ് ധരംവീര്‍ പാല്‍ എന്ന ആരാധകന്‍ കോലിയെ വിളിച്ചത്. ഒട്ടും മടികൂടാതെ ധരംവീറിനടുത്തെത്തിയ സൂപ്പര്‍ താരം ഒരു ജഴ്സി ആരാധകന് സമ്മാനമായി നല്‍കി.

ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലായി. കോലിയെ അഭിനന്ദിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News