പൊലീസുകാരെ കുത്തി വീഴ്ത്തി ഗുണ്ട

കൊല്ലം പാരിപ്പള്ളിയില്‍ 4 പൊലീസുകാര്‍ക്ക് കുത്തേറ്റു. പിടികിട്ടാപ്പുള്ളിയെ പിടിക്കാന്‍ പോയ കല്ലമ്പലം സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണ് കുത്തേറ്റത്. ശ്രീജിത്ത്, വിനോദ് എന്നീ പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിനും തോളിനും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ജയന്‍(എസ് ഐ), ചന്തു എന്നീ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, പിടികിട്ടാപ്പുള്ളി അനസിനെ പൊലീസുകാര്‍ കീഴ്‌പ്പെടുത്തി. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ മുന്‍പും പൊലീസുകാരെ അക്രമിച്ചതിലടക്കം പ്രതിയാണ്. കൊല്ലം പാരിപ്പള്ളി പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News