നാഫെഡുമായി ചേർന്ന് കൃഷിവകുപ്പ് കൊപ്ര സംഭരണം ആരംഭിച്ചു: മന്ത്രി പി പ്രസാദ്

കൊപ്ര വിലയിൽ ഇടിവ് ഉണ്ടായ സാഹചര്യത്തിൽ നാഫെഡുമായി ചേർന്ന് കൃഷിവകുപ്പ് താങ്ങുവിലക്ക് കൊപ്ര സംഭരണം ആരംഭിച്ചുവെന്ന് മന്ത്രി പി പ്രസാദ്. കേരഫെഡ്, മാർക്കറ്റ് ഫെഡ് വഴിയാണ് കൊപ്ര സംഭരണം നടത്തുന്നത്.

കിലോയ്ക്ക് 105 രൂപ 90 പൈസയാണ് കൊപ്രയുടെ താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. തെരഞ്ഞെടുത്ത സഹകരണ സ്ഥാപനങ്ങൾ വഴി ആദ്യഘട്ടത്തിൽ സംഭരണം നടത്തും.

കർഷകർ തെങ്ങിന്റെ എണ്ണം തെളിയിക്കുന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, നികുതി രസീത് എന്നിവ സഹിതം കൊപ്ര സംഭരിക്കുന്ന സഹകരണ സ്ഥാപനം മുഖേന ഇ-സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

പച്ചത്തേങ്ങ ഉണക്കി കൊപ്രയാക്കി സംഭരിക്കുവാൻ കഴിയുന്ന സഹകരണ സ്ഥാപനങ്ങൾക്ക് പച്ചതേങ്ങയായും സംഭരണം നടത്താവുന്നതാണ്. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 3.40 /- സംസ്ഥാന സർക്കാർ ഇൻസെൻ്റീവായി കർഷകർക്കു നൽകുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് കൃഷി ഭവനുമായി ബന്ധപ്പെടാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News