വനിതാദിനം; ഗോകുലം കപ്പ് വനിതാ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ലോക വനിതാ ദിനത്തിനോട് അനുബന്ധിച്ചു ഗോകുലം കേരള എഫ് സി കൊച്ചി കോര്‍ട്ടിനോ ജംഗ്ഷനില്‍ ഗോകുലം കപ്പ് വനിതാ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നാല് ടീമുകള്‍ കളിച്ച ടൂര്‍ണമെന്റില്‍, ഡി ഡി എസ് സ്‌പോര്‍ട്‌സ് അക്കാദമി പറവൂര്‍ വിജയികളായി.

ഫൈനലില്‍ ഗോകുലം സോക്കര്‍ സ്‌കൂളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഡി ഡി എസ് സ്‌പോര്‍ട്‌സ് അക്കാദമി തോല്പിച്ചത്. കൂടുതല്‍ പെണ്‍കുട്ടികളെ കാല്‍പ്പന്തു കളിയിലേക്ക് ആകര്ഷിക്കുവാനാണ് ഗോകുലം കപ്പ് സംഘടിപ്പിച്ചത്.

മത്സരശേഷം ഗോകുലം ഇന്ത്യന്‍ വിമന്‍സ് ലീഗ് കളിക്കാരുമായി വിജയികള്‍ പ്രദര്‍ശന മത്സരവും നടത്തി. ഗോകുലത്തിനു വേണ്ടി വിദേശ താരങ്ങളായ എല്‍ഷെഡ്ഡായി അച്ചിയാംപോംഗ്, വിന്‍ തെങ്കി ടുന്‍ , മലയാളി താരങ്ങളായ മാനസ, മഞ്ജു, രേഷ്മ എന്നിവര്‍ മത്സരത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News